മിഷേലിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
മിഷേലിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്
കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഹൈക്കോടതിയുടെ സമീപമുള്ള ഒരു ഫ്ലാറ്റിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.
ആത്മഹത്യ എന്ന പൊലീസ് വാദം കൂടുതല്‍ ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതിക്ക് സമീപത്ത് നിന്നും ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ഹൈക്കോടതിക്ക് സമീപത്തുള്ള ഒരു ഫ്ലാറ്റിലെ സിസിടിവിയില്‍ ഏഴ് മണിക്കാണ് മിഷേലിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അതിന് ശേഷം മിഷേല്‍ എങ്ങോട്ട് പോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഏഴ് മണിക്ക് ശേഷം മിഷേല്‍ എവിടേക്കാണ് പോയതെന്ന് മനസ്സിലാക്കാനായാല്‍ അത് അന്വേഷണത്തില്‍ നിര്‍ണായകമാവും.
നേരത്തെ സംഭവ ദിവസം അഞ്ചരയോടെ കലൂര്‍ പള്ളിയില്‍ മിഷേല്‍ എത്തുന്ന ദൃശ്യങ്ങളും ആറെ കാലോടെ അവിടെ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളിലും മിഷേല്‍ ഒറ്റയ്ക്ക് പോകുന്നതാണ് ഉള്ളത്. നേരത്തെ വൈപ്പിന്‍ സ്വദേശിയായ അമല്‍ വില്‍ഫ്രെഡ് എന്നയാള്‍ മിഷേലിനെ പോലെ ഒരാളെ ഏഴരയോടെ ഗോശ്രീ പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയതായി പറഞ്ഞിരുന്നു.
ഇതുവരെ ലഭ്യമായ സി സി ടി വി ദൃശ്യങ്ങളെല്ലാം ക്രൈംബ്രാഞ്ചിന് പൊലീസ് കൈമാറിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. റിമാന്‍ഡിലായ ക്രോണിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭ്യമാകുമോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Adjust Story Font
16