ഗെയില്‍ നിര്‍മാണ പ്രവൃത്തി തടഞ്ഞ നാട്ടുകാര്‍ അറസ്റ്റില്‍
ഗെയില്‍ നിര്‍മാണ പ്രവൃത്തി തടഞ്ഞ നാട്ടുകാര്‍ അറസ്റ്റില്‍
കോഴിക്കാട് എരഞ്ഞിമാവില്‍ ഗെയില്‍ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തുനീക്കി.
കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടാത്ത ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് സമരം നടത്തിയവരാണ് അറസ്റ്റിലായത്.
ഗെയില്‍ പദ്ധതിയുടെ നിര്‍മാണത്തിനായി നോട്ടിഫൈ ചെയ്തിരിക്കുന്നത് റീസര്‍വ്വേ 51/3 ഭൂമിയാണ്. എന്നാല്‍ നിലവില്‍ നിര്‍മാണം നടക്കുന്നത് 51/4 റീസര്‍വേ നമ്പരില്‍ പെടുന്ന ഭൂമിയിലാണെന്നാണ് സ്ഥലം ഉടമയുടേയും നാട്ടുകാരുടേയും വാദം. ഇന്നലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെ പോലീസ് സംരക്ഷണയില്‍ നിര്‍മാണം പുനരാരംഭിക്കുകയായിരുന്നു. ഇതോടെ സ്ഥലം ഉടമ അബ്ദുല്‍ കരീമും സമരസമിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. രേഖകള്‍ കാണിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമുണ്ടെന്നാണ് ഗെയിലിന്‍റെ നിലപാട്.
Adjust Story Font
16