അസൌകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മലപ്പുറം മോട്ടോര്‍ വാഹന വകുപ്പ്
അസൌകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മലപ്പുറം മോട്ടോര്‍ വാഹന വകുപ്പ്
ഉദ്യോഗസ്ഥരുടെ കുറവും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ അസൌകര്യങ്ങളും പൊതുജനങ്ങളെ പ്രയാസപ്പെടുത്തുന്നു
മലപ്പുറം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് അസൌകര്യങ്ങള്‍കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. ഉദ്യോഗസ്ഥരുടെ കുറവും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ അസൌകര്യങ്ങളും പൊതുജനങ്ങളെ പ്രയാസപ്പെടുത്തുന്നു.
ഏറ്റവും അധികം ജനസംഖ്യ ഉളള ജില്ലയാണ് മലപ്പുറം. ഓരോ വര്‍ഷവും ശരാശരി 1 ലക്ഷത്തോളം വാഹനങ്ങളും ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നു.എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലടക്കം പ്രകടമാണ്.ഉദ്യോഗസ്ഥരുടെ കുറവ് മൂലം ദേശീയപാത അടക്കമുളള റോഡുകളില്‍ വാഹനപരിശോധന കാര്യക്ഷമമായി നടക്കുന്നില്ല. ഓരോ വര്‍ഷവും വാഹന അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും മോട്ടോര്‍ വാഹന വകുപ്പില്‍ അതിന് ആനുപാതികമായ വികസനം നടക്കുന്നില്ല. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ ഘടന ജനങ്ങളെ വട്ടംകറക്കുന്നതായി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഫയലുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ചാക്കില്‍ കെട്ടിയാണ് ഫയലുകള്‍ സംരക്ഷിക്കുന്നത്.
Adjust Story Font
16