Quantcast

ബജറ്റ് ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല

MediaOne Logo

Sithara

  • Published:

    31 March 2018 7:01 AM GMT

ബജറ്റ് ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല
X

ബജറ്റ് ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല

ഇടത്തരക്കാരുടെ ആദായ നികുതി കുറച്ചത് വീടുകള്‍ വന്‍തോതില്‍ വിറ്റുപോകാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം

പുതിയ ബജറ്റ് കഴിഞ്ഞ രണ്ട് മാസമായി മന്ദഗതിയിലായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായികള്‍. ഇടത്തരക്കാരുടെ ആദായ നികുതി കുറച്ചത് വീടുകള്‍ വന്‍തോതില്‍ വിറ്റുപോകാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം

രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ ആദായ നികുതി അഞ്ച് ശതമാനമാക്കി കുറച്ചത് ഇടത്തരക്കാരുടെ ഭവന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഇടയാക്കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഇത് നിര്‍മ്മാണ മേഖലയില്‍ കാര്യമായി മാറ്റമുണ്ടാക്കും. നോട്ട് നിരോധം മൂലം തടസപ്പെട്ടിരുന്ന വസ്തുക്കച്ചവടവും വീട് വില്‍പ്പനയും ഇതോടെ വര്‍ധിക്കും.

2022ഓടെ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ചെലവ് കുറഞ്ഞ ബജറ്റ് ഭവനങ്ങളുടെ നിര്‍മ്മാണത്തിന് കമ്പനികള്‍ മുന്നോട്ട് വരും. അതോടെ ഈ മേഖലയില്‍ മത്സരം ശക്തമാവുകയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് വീട് ലഭിക്കുകയും ചെയ്യും. പാര്‍പ്പിട സമുച്ചയങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നികുതിയിളവ് പ്രഖ്യാപിച്ചത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് ആശ്വാസമാണ്. ബജറ്റ് ഭവനങ്ങള്‍ക്കുള്ള മാനദണ്ഡത്തില്‍ ഇളവ് പ്രഖ്യാപിച്ചതും ഈ മേഖലക്ക് ഊര്‍ജ്ജം പകരും.

TAGS :

Next Story