Quantcast

പതിറ്റാണ്ട് കഴിഞ്ഞിട്ടും സുനാമി ദുരന്തത്തിന്റെ ദുരിതമൊഴിയാതെ ആലപ്പുഴ

MediaOne Logo

admin

  • Published:

    5 April 2018 4:30 PM GMT

ആലപ്പുഴയിലെ തീരദേശത്ത് ദുരിത ബാധിതര്‍ക്കായ് നല്‍കിയ ഭൂമിയിലെ ഭവന നിര്‍മാണം പലതും നിലച്ച മട്ടാണ്...

സുനാമി ദുരന്തത്തിന് പതിറ്റാണ്ട് പിന്നിടുമ്പോഴും തീരത്ത് ദുരിതമൊഴിയുന്നില്ല. ആലപ്പുഴയിലെ തീരദേശത്ത് ദുരിത ബാധിതര്‍ക്കായ് നല്‍കിയ ഭൂമിയിലെ ഭവന നിര്‍മാണം പലതും നിലച്ച മട്ടാണ്. വോട്ട് തേടിയെത്തുന്നവര്‍ക്കു മുന്നില്‍ തങ്ങളുടെ ആവശ്യം ഇത്തവണയും ഇവര്‍ ആവര്‍ത്തിക്കുകയാണ്.

ഇതു പോലെ ദുരന്തത്തിന്റെ ആഴം തിരിച്ചറിഞ്ഞ് സങ്കടം പങ്കുവെക്കുന്ന നൂറുകണക്കിന് പേരെ ആലപ്പുഴ ആറാട്ടുപുഴയില്‍ കാണാം. ജീവനൊഴികെ മറ്റെല്ലാം തിരികെ നല്‍കുമെന്ന അന്നത്തെ പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഈ തീര ജനത ആശ്വസിച്ചിരുന്നു. എന്നാല്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട ദുരിതബാധിതര്‍ അവര്‍ക്കുലഭിച്ച ഭൂമിയില്‍ ഒരു കൂരകെട്ടിപ്പൊക്കാനുള്ള ശ്രമം പലരും ഉപേക്ഷിച്ചു കഴിഞ്ഞു.

29 ജീവനുകളും നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനോപാധികളും നഷ്ടപ്പെട്ട ആറാട്ടുപുഴയെ മാതൃകാ ഗ്രാമം ആക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വീട്, റോഡ്, ചികിത്സാ സൗകര്യങ്ങള്‍, കുടിവെള്ളം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പല പദ്ധതികളും പാതിവഴിയിലാണെന്നു പോലും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. പണം ചെലവഴിച്ചതിന്റെ കണക്ക് പരിശോധിച്ചാല്‍ ഗ്രാമം സൗകര്യങ്ങളുടെ പട്ടണമായി മാറണമെന്നാണ് തീരജനങ്ങളുടെ ആക്ഷേപം.

TAGS :

Next Story