മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
10.34കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് അന്വേഷണം
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിലാണ് നടപടി. ആരോപണങ്ങള്‍ തള്ളിയ മന്ത്രി അന്വേഷണത്തെ സ്വഗതം ചെയ്യുന്നതായി പ്രതികരിച്ചു. രാജിക്കാര്യം എല്‍ഡിഎഫ് തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് പ്രതിപക്ഷം
മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിക്ക് പുറമേ ഭര്‍ത്താവും കാപ്പെക്സ് മുന്‍ ചെയര്‍മാനുമായ തുളസീധരക്കുറുപ്പ്, കാഷ്യൂ കോര്‍പ്പറേഷന്‍ എംഡി ടി എസ് സേവ്യര്‍,കാപ്പെക്സ് എം ഡി ആര്‍ രാജേഷ്, ഇറക്കുമതി കരാര്‍ നേടിയ കമ്പനി പ്രതിനിധികള്‍ എന്നിവരുടെ പങ്കും അന്വേഷിക്കും.
കുറഞ്ഞ വിലക്ക് ടെന്‍ഡര്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞ കമ്ുനികളെ അവഗണിച്ചുവെന്നാണ് പ്രധാന ആക്ഷേപം. ഇതിലൂടെ പത്തരക്കോടിയുടെ നഷ്ടമുണ്ടായി. മന്ത്രിയുടെ ചേമ്പറില്‍ കരാറുകാരുടെ യോഗം വിളിച്ച് ഗൂഢാലോചന നടത്തിയതായും പരാതിക്കാരന്‍ അഡ്വ.പി രഹീമിന്റെ ഹര്‍ജിയിലുണ്ട്. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്ത് എത്തി. സമാന ആരോപണത്തിൽ കടകംപള്ളി മനോജ് എന്നയാള്‍ നല്‍കിയ പരാതിയില്‍ കൊല്ലത്തെ വിജിലന്‍സ്‍ യുണിറ്റും ത്വരിത പരിശോധന നടത്തിവരികയാണ്.
Adjust Story Font
16