കൊല്ലത്ത് വില്ലേജ് ഓഫീസര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം
കൊല്ലത്ത് വില്ലേജ് ഓഫീസര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം
പകപ്പോക്കലിന്റെ പേരില്‍ സ്ഥലം മാറ്റിയത് മൂലമാണ് കിളികൊല്ലൂര്‍ സ്വദേശിയായ പോള്‍ തോമസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം
കൊല്ലത്ത് വില്ലേജ് ഓഫീസര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പകപ്പോക്കലിന്റെ പേരില്‍ സ്ഥലം മാറ്റിയത് മൂലമാണ് കിളികൊല്ലൂര്‍ സ്വദേശിയായ പോള്‍ തോമസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സര്‍ക്കാരിന്റെ പകപ്പോക്കല്‍ സ്ഥലം മാറ്റത്തിന്റെ രക്തസാക്ഷിയാണ് പോള് തോമസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കൊല്ലത്ത് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു പോള്‍ തോമസിനെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കാസര്‍കോഡേക്ക് സ്ഥലം മാറ്റിയിരുന്നു. മഞ്ചേശ്വരത്ത് വില്ലേജ് ഓപീസറായിട്ടായിരുന്നു സ്ഥലംമാറ്റം. വിരമിക്കാന്‍ രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഇത്തരത്തില്‍ സ്ഥലം മാറ്റിയത് രാഷ്ട്രീയ പകപോക്കലാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നതാണ്. എന്‍ജിഒ അസോസിയേഷന്റെ ഭാരവാഹി കൂടിയായ പോള്‍ തോമസ് വെളളിയാഴ്ചയാണ് കിളികൊല്ലൂരുള്ള വസതിയില്‍ തൂങ്ങിമരിച്ചത്. സ്ഥലം മാറ്റിയതിലുള്ള ദുംഖം മൂലമാണ് വില്ലേജ് ഓഫീസര്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. പോള്‍ തോമസിന്റെ കുടുംബത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ രക്ഷസാക്ഷിയാണ് പോള്‍ തോമസെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പോള്‍ തോമസിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കും.
Adjust Story Font
16