ശുഭാപ്തി വിശ്വാസത്തില്‍ മാണി
ശുഭാപ്തി വിശ്വാസത്തില്‍ മാണി
രണ്ടുമാസം നീണ്ട പ്രാചാരണപരിപാടികള്‍ക്കുശേഷം പാലായിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ഇന്നലെ കെഎം മാണി. കൂട്ടലും കിഴിക്കലുമായി പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളുമെത്തി കെഎം മാണിയെ കാണാന്‍.
പാലായില്‍ അട്ടിമറിയുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ വന്നെങ്കിലും കെ എം മാണി ശുഭാപ്തി വിശ്വാസത്തിലാണ്. രണ്ടുമാസം നീണ്ട പ്രാചാരണപരിപാടികള്‍ക്കുശേഷം പാലായിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ഇന്നലെ കെഎം മാണി. കൂട്ടലും കിഴിക്കലുമായി പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളുമെത്തി കെഎം മാണിയെ കാണാന്‍.
വീടിനു മുമ്പിലെ ചാരു ബഞ്ചിലിരുന്ന് ചാറ്റല്‍ മഴയാസ്വദിച്ചാണ് പാലാ കരിങ്ങോഴയ്ക്കലെ വീട്ടില്‍ ഇന്നലെ കെ എം മാണി പാര്‍ട്ടി പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ നടത്തിയത്. കൂട്ടിയും കിഴിച്ചുമുള്ള കണക്കുകളുമായി എല്ലാവരും കെ എം മാണിക്കു ജയം ഉറപ്പാക്കിയാണ് എത്തിയതൂം. എക്‌സിറ്റ് പോളുകള്‍ വെറുതെയെന്നാണ് ചിലരുടെ അഭിപ്രായം. രഹസ്യമായി ചില വിവരങ്ങളൊക്കെ ചിലര്‍ കൈമാറിയപ്പോള്‍, ചിലര്‍ പന്തയം വച്ചശേഷമാണ് എത്തിയത്. പാലായിലെ പേരില്‍ മാറ്റമൊന്നുമില്ലെന്ന ഗ്രാരണ്ടിയില്‍.
വീണ്ടും തുടര്‍ന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍. ഇടയ്ക്ക് ബോറഡിച്ചതിനാല്‍ ചെറിയ മയക്കം. അതിനിടെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ മണ്ഡലത്തിലെ കണക്കുകൂട്ടലുമായി എത്തി. സ്ഥാനാര്‍ഥിയായതിനാല്‍ മുറിക്കുള്ളില്‍ ചര്‍ച്ച. പാലാക്കാര്‍ ഇത്തവണയും പിന്തുണയ്ക്കുമെന്നാണ് മാണിക്ക് മാധ്യമങ്ങളോട് പറയാനുള്ളത്.
Adjust Story Font
16