Quantcast

ലോ അക്കാദമിയിലെ സമരം 24 ആം ദിവസത്തില്‍; അടിയന്തര സിൻഡിക്കേറ്റ് തിങ്കളാഴ്ച

MediaOne Logo

Sithara

  • Published:

    10 April 2018 4:18 PM GMT

ലോ അക്കാദമിയിലെ സമരം 24 ആം ദിവസത്തില്‍; അടിയന്തര സിൻഡിക്കേറ്റ് തിങ്കളാഴ്ച
X

ലോ അക്കാദമിയിലെ സമരം 24 ആം ദിവസത്തില്‍; അടിയന്തര സിൻഡിക്കേറ്റ് തിങ്കളാഴ്ച

വിദ്യാര്‍ത്ഥികളുമായും മാനേജ്മെന്റുമായും ജില്ലാ ഭരണകൂടം ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

ലോ അക്കാദമിക്കെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ അടിയന്തര സിൻഡിക്കേറ്റ് യോഗം തിങ്കളാഴ്ച ചേരും. പ്രശ്നം പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു. അതേ സമയം വിദ്യാർത്ഥികളും മാനേജ്മെന്റുമായി എഡിഎം ഇന്ന് വീണ്ടും ചർച്ച നടത്തിയേക്കും.

ലോ അക്കാദമിക്കെതിരായ ഉപസമിതി റിപ്പോർട്ടിൽ കർശന നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശിച്ച സാഹചര്യത്തിലാണ് സർവ്വകലാശാല സിൻഡിക്കേറ്റ് അടിയന്തിരമായി യോഗം ചേരുന്നത്. കോൺഗ്രസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി യോഗം ചേരുന്നത്. അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.

അതേസമയം പ്രശ്നം പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തന്നെ ചർച്ച വേണമെന് സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ഇതിനിടയിൽ പ്രിൻസിപ്പൽ രാജി വെച്ചെന്ന ഉറപ്പ് മാനേജ്മെന്റ് രേഖാമൂലം നൽകുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

TAGS :

Next Story