Quantcast

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസ് ഒഴിയുന്നു

MediaOne Logo

Khasida

  • Published:

    13 April 2018 4:49 AM GMT

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസ് ഒഴിയുന്നു
X

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസ് ഒഴിയുന്നു

തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കുമാണ് കത്ത് കൈമാറിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണമെന്നാണ് കത്തില്‍ പറയുന്നത്. തീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെന്ന് നളിനി നെറ്റോ പ്രതികരിച്ചു.

ജേക്കബ് തോമസിന്റെ പേരില്‍ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനത്ത് തുടരനാവില്ലെന്നാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തിലെ ഉള്ളടക്കം.

കത്ത് ലഭിച്ചതായി നളിനി നെറ്റോ സ്ഥിരീകരിച്ചു. ഒഴിയാന്‍ അനുവദിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണന്ന് നളിനി നെറ്റോ വ്യക്തമാക്കി. പ്രതിപക്ഷം ഒന്നടങ്കം പരസ്യമായും ഐഎഎസ് ഉദ്യോഗസ്ഥരും ഭരണപക്ഷത്തെ ചിലര്‍ രഹസ്യമായും ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.

തനിക്കെതിരായ പഴയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നില്‍ ഇത്തരക്കാരാണന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജേക്കബ് തോമസിന്റെ തീരുമാനം.

TAGS :

Next Story