Quantcast

മെഡിക്കല്‍ കോഴ: ആര്‍എസ്എസ് കേന്ദ്രനേതൃത്വം ഇടപെടുന്നു

MediaOne Logo

Sithara

  • Published:

    14 April 2018 7:58 PM GMT

മെഡിക്കല്‍ കോഴ: ആര്‍എസ്എസ് കേന്ദ്രനേതൃത്വം ഇടപെടുന്നു
X

മെഡിക്കല്‍ കോഴ: ആര്‍എസ്എസ് കേന്ദ്രനേതൃത്വം ഇടപെടുന്നു

ബിജെപി നേതാക്കള്‍ ആരോപണവിധേയരായ മെഡിക്കല്‍ കോഴ വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെടുന്നു.

ബിജെപി നേതാക്കള്‍ ആരോപണവിധേയരായ മെഡിക്കല്‍ കോഴ വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെടുന്നു. ഇന്ന് കേരളത്തിലെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കുമ്മനം രാജശേഖരനുമായും ബി എല്‍ സന്തോഷുമായും ചര്‍ച്ച നടത്തും. വിവാദത്തിനിടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും.

മെഡിക്കല്‍ കോളജിന് അനുമതി വാങ്ങി നല്‍കാന്‍ കോഴ നല്‍കിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെറിയ പോറല്ലല്ല ബിജെപിക്ക് ഏല്‍പ്പിച്ചത്. രാഷ്ര്ടീയ അക്രമങ്ങള്‍ക്കിടെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെന്നതടക്കമുള്ള വാര്‍ത്തകള്‍ ബിജെപിയെ വീണ്ടും പിടിച്ച് കുലുക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍ണ്ണായകമായ സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. മെഡിക്കല്‍ കോഴയിലെ റിപ്പോര്‍ട്ട്, അതില്‍ നേതാക്കള്‍ വരുത്തിയ തിരുത്തല്‍ എന്നിവ തന്നെയാവും യോഗത്തിലെ പ്രധാന ചര്‍ച്ചകള്‍.

വി വി രാജേഷിനെതിരെ നടപടിയെടുത്തതില്‍ കടുത്ത അതൃപ്തി മുരളീധരപക്ഷത്തുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരേയും കമ്മീഷന്‍ അംഗങ്ങള്‍ക്കെതിരേയും നടപടിയെക്കാതെ രാജേഷിനെതിരെ നടപടിയെത്തതിലെ യുക്തിയാണ് മുരളീധരപക്ഷം ചോദ്യം ചെയ്യുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയവര്‍ക്കെതിരേയും നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്ന വന്നേക്കും. പാര്‍ട്ടി നിലപാടിനോടുള്ള അതൃപ്തി യോഗത്തില്‍ പ്രകടിപ്പിക്കുമെന്ന സൂചനയാണ് വി മുരളീധരനും നല്‍കിയത്.

സംസ്ഥാന ബൈഠക്കില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത് ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തുമെന്നാണ് സൂചന. കേരളത്തിലെ നിലവിലെ വിവാദങ്ങളില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത് മോഹന്‍ ഭാഗവത് നേതൃത്വത്തെ അറിയിച്ചേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 26 ന് തുടങ്ങാന്‍ നിശ്ചയിച്ച കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്ര നീട്ടിവെക്കാനും സാധ്യതയുണ്ട്.

TAGS :

Next Story