ജിഷക്കായി തലസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ
ജിഷക്കായി തലസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ
പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ജിഷ കൊല്ലപ്പെട്ട് അഞ്ച് ദിവസമായിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം പ്രതിഷേധം ഒതുങ്ങരുതെന്ന ലക്ഷ്യത്തോടെയായിരുന്നു കൂട്ടായ്മ. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളായ പി കെ ശ്രീമതി എംപി, ടി എന്‍ സീമ, കെ ചന്ദ്രിക, സാമൂഹ്യ പ്രവര്‍ത്തകരായ ഡോ. പി എസ് ശ്രീകല, അഡ്വ. ലീനാകുമാരി, അവതാരകയും ചലച്ചിത്രപ്രവര്‍ത്തകയുമായ പാര്‍വതി തുടങ്ങിയവരും പ്രതിഷേധ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. വായ മൂടിക്കെട്ടി പ്രകടനമായാണ് പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.
ദില്ലിയിലെ നിര്‍ഭയ സംഭവം പോലൊന്ന് കേരളത്തിലുണ്ടായത് നിര്‍ഭാഗ്യകരമാണ് പി കെ ശ്രീമതി എം പി പറഞ്ഞു.
ജിഷക്ക് നീതി കിട്ടും വരെ സമരരംഗത്തുണ്ടാകുമെന്ന് കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. എസ്എഫ്ഐ പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
Adjust Story Font
16