Quantcast

2005ലെ മലവെള്ളപ്പാച്ചിലിന്റെ ഓര്‍മയില്‍ കുറ്റ്യാടി നിവാസികള്‍

MediaOne Logo

Khasida

  • Published:

    15 April 2018 10:17 AM GMT

2005ലെ മലവെള്ളപ്പാച്ചിലിന്റെ ഓര്‍മയില്‍ കുറ്റ്യാടി നിവാസികള്‍
X

2005ലെ മലവെള്ളപ്പാച്ചിലിന്റെ ഓര്‍മയില്‍ കുറ്റ്യാടി നിവാസികള്‍

2005 ജൂലൈ ഏഴിനുണ്ടായ ദുരന്തത്തില്‍ ഒരാളുടെ ജീവനും 25 ഓളം പേരുടെ വീടും കൃഷിയിടങ്ങളുമാണ് മലവെള്ളപ്പാച്ചിലെടുത്തത്

കുറ്റ്യാടി കടന്തറ പുഴയില്‍ 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ ദുരന്തം. 2005 ജൂലൈ ഏഴിനുണ്ടായ ദുരന്തത്തില്‍ ഒരാളുടെ ജീവനും 25 ഓളം പേരുടെ വീടും കൃഷിയിടങ്ങളുമാണ് മലവെള്ളപ്പാച്ചിലെടുത്തത്.

ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപത്താണ് കടന്തറ പുഴയുടെ ഉത്ഭവം. ഉത്ഭവ സ്ഥലത്തേയും ഒഴുകുന്ന മലനിരകളിലേയും ചലനങ്ങള്‍ പുഴയെ ഇടക്കിടെ പ്രക്ഷുബ്ധമാക്കാറുണ്ട്. ഇന്നലെ സംഭവിച്ചത് പോലുള്ള ദുരന്തമാണ് 2005ലുണ്ടായത്. അര്‍ധരാത്രിയാണ് മലവെള്ളപ്പാച്ചിലുണ്ടായതെന്നതുകൊണ്ട് മാത്രമാണ് മരണം ഒന്നിലൊതുങ്ങിയത്. പുഴ വെള്ളത്തിന് നിറമാറ്റം മുണ്ടായാല്‍ പരിസര വാസികള്‍ക്ക് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന ലഭിക്കും.

മലവെള്ളപ്പാച്ചിലില്‍ ഇത്തവണ പുഴ കവിഞ്ഞൊഴുകാത്തതിനാല്‍ പുഴക്ക് സമീപത്തെ കൃഷിയിടങ്ങളില്‍ കാര്യമായ നാശ നഷ്ടമുണ്ടായിട്ടില്ല. എന്നാല്‍ വന മേഖലയില്‍ കാര്യമായ നാശ നാഷ്ടങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. കാണാതായവര്‍ക്കുയുള്ള തിരച്ചില്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇത്തരം നാശനഷ്ടങ്ങളടെ കണക്കപ്പെടുപ്പ് ആരംഭിക്കുകയുള്ളൂ.

TAGS :

Next Story