മിഠായി തെരുവ് സൗന്ദര്യവല്‍ക്കരണം മെയ് രണ്ട് മുതല്‍
മിഠായി തെരുവ് സൗന്ദര്യവല്‍ക്കരണം മെയ് രണ്ട് മുതല്‍
3.64 കോടി രൂപയുടേതാണ് പദ്ധതി. എട്ട് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തീകരിക്കും...
കോഴിക്കോട് മിഠായി തെരുവ് സൗന്ദര്യവല്‍ക്കരണം മെയ് രണ്ടാം തിയ്യതി മുതല്‍ ആരംഭിക്കും. ടൂറിസം വകുപ്പാണ് സൗന്ദര്യവല്‍ക്കരണം നടത്തുന്നത്. പദ്ധതിക്ക് വ്യാപാരികള്‍ പിന്തുണ അറിയിച്ചു
കോഴിക്കോടിന്റെ ചരിത്രവും, പൈതൃകവും, പ്രൗഡിയുമെല്ലാം നിലനില്‍ക്കുന്ന മിഠായി തെരുവിനെ മനോഹരമാക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ അഴുക്കു ചാല്‍ നിര്‍മ്മാണം നടത്തും. റെയില്‍വെ സ്‌റ്റേഷന്‍ മുതല്‍ എസ്.കെ പെറ്റക്കാട് പ്രതിമവരെ റോഡില്‍ ടെയില്‍ വിരിക്കും. പണി നടക്കുന്ന സ്ഥലങ്ങളില്‍ ഗതാഗതം നിയന്ത്രിക്കും. മിഠായി തെരുവ് സൗന്ദര്യവല്‍കരണത്തിന് വ്യാപാരികള്‍ സഹകരിക്കും. എന്നാല്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള കോര്‍പ്പറഷന്‍ നീക്കത്തിനെതിരെ എഡിഎം വിളിച്ച യോഗത്തില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു.
3.64 കോടി രൂപയുടേതാണ് പദ്ധതി. എട്ട് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തീകരിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
Adjust Story Font
16