Quantcast

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ്

MediaOne Logo

Khasida

  • Published:

    17 April 2018 6:41 AM GMT

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ്
X

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ്

കേസന്വേഷണത്തില്‍ അപാകത ഉണ്ടങ്കില്‍ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന് കോടതിയെ സമീപിക്കാമെന്ന് ജഡ്ജി എ ബദറുദ്ദീന്‍ .....

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത കാര്യം വിജിലന്‍സ് ഔദ്യോഗികമായി കോടതിയെ അറിയിച്ചു.അന്വേഷണം പുരോഗമിക്കുകയാണന്നും, പ്രോസിക്യൂഷന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.കേസന്വേഷണത്തില്‍ അപാകത ഉണ്ടങ്കില്‍ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന് കോടതിയെ സമീപിക്കാമെന്ന് ജഡ്ജി എ ബദറുദ്ദീന്‍ വി.എസിന്‍റെ അഭിഭാഷകനോട് പറഞ്ഞു

മൈക്രോഫിനാന്‍സിന്റെ പേരില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന്‌ വായ്‌പ എടുത്ത 15 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്നുള്‍പ്പെടെയുള്ള വി എസ്‌ അച്യുതാനന്ദന്റെ ആരോപണങ്ങളാണ്‌ വിജിലന്‍സ്‌ അന്വേഷിക്കുന്നത്.

TAGS :

Next Story