Quantcast

മീഡിയാ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ തര്‍ക്കമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍

MediaOne Logo

Sithara

  • Published:

    17 April 2018 5:02 AM GMT

മീഡിയാ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ തര്‍ക്കമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍
X

മീഡിയാ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ തര്‍ക്കമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചു

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് കോടതികളില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ മീഡിയാ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും രജിസ്ട്രാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കേസില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹരജി നവംബര്‍ 7ന് വീണ്ടും പരിഗണിക്കും.

TAGS :

Next Story