Quantcast

പ്രചരണത്തിലും സിനിമാ സ്റ്റൈലുമായി ഭീമന്‍ രഘു

MediaOne Logo

admin

  • Published:

    18 April 2018 4:44 AM GMT

പ്രചരണത്തിലും സിനിമാ സ്റ്റൈലുമായി ഭീമന്‍ രഘു
X

പ്രചരണത്തിലും സിനിമാ സ്റ്റൈലുമായി ഭീമന്‍ രഘു

മോദി ഷര്‍ട്ടും താമരചിഹ്നം പതിച്ച മുണ്ടുമുടുത്ത് സിനിമാ സ്റ്റൈലിലാണ് ഭീമന്‍ രഘുവിന്റെ പ്രചാരണം

സിനിമാ താരങ്ങള്‍ ഏറ്റുമുട്ടുന്ന പത്തനാപുരത്ത് മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വസ്ത്രധാരണത്തില്‍ വരെ വ്യത്യസ്തനാവുകയാണ് ബിജെപി സ്ഥാനാര്‍ഥി ഭീമന്‍‍ രഘു. മോദി ഷര്‍ട്ടും താമരചിഹ്നം പതിച്ച മുണ്ടുമുടുത്ത് സിനിമാ സ്റ്റൈലിലാണ് ഭീമന്‍ രഘുവിന്റെ പ്രചാരണം.

ഗണേഷ് കുമാര്‍ വികസനവും ജഗദീഷ് കൂറുമാറ്റവും പത്തനാപുരത്ത് വോട്ടാക്കി മാറ്റാന്‍ നോക്കുമ്പോള്‍ ബിജെപിയുടെ ഭീമന്‍ രഘു ഇവരില്‍ രണ്ട് പേരില്‍ നിന്നും വ്യത്യസ്തനാക്കാനാണ് നോക്കുന്നത്. വിനയം വാരിക്കോരി തേച്ച് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വോട്ടിനായി കേണപേക്ഷിക്കാനൊന്നും ഭീമനെ കിട്ടില്ല. മോദി ഷര്‍ട്ട് താമര ചിഹ്നം പതിച്ച് പ്രത്യേകം തയ്യാറാക്കിയ മുണ്ട് റേ ബാന്‍ ഗ്ലാസ് എന്നിങ്ങനെ വസ്ത്രധാരണത്തില്‍ വരെ വ്യത്യസ്ഥതയുള്ള സ്ഥാനാര്‍ത്ഥിയായാണ് പത്തനാപുരത്ത് ഭീമനിറങ്ങുന്നത്. വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിലും ഭീമന്‍ സിനാമാ സ്റ്റൈലാണ് . ഗൌരവവും തമാശയയുമൊക്കെ മുഖത്ത് ഒരേ സമയം മിന്നിമറയും . ഒരു സ്ഥാനാര്‍ത്ഥിക്ക് അത്യാവശ്യം വേണ്ട വിനയം തീരെ ഇല്ലെങ്കിലും വിജയ പ്രതീക്ഷ ഭീമന്‍ രഘുവിന് വാനോളമാണ് .

വാഗ്ദാനങ്ങളിലും മറ്റുള്ളവരെക്കാള്‍ മുന്‍പിലാണ് ഭീമന്‍. അവസരം ലഭിച്ചാല്‍ മെട്രോ നഗരത്തിന് സമാനമായ വികസനം പത്തനാപുരത്ത് കൊണ്ട് വരുമെന്നൊക്കെയുള്ള വാഗ്ദാനങ്ങളാണ് ഭീമന്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്കുന്നത്.

TAGS :

Next Story