ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഗെയില്‍ വീണ്ടും അട്ടിമറിക്കുന്നു
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഗെയില്‍ വീണ്ടും അട്ടിമറിക്കുന്നു
മുന്‍കൂട്ടി വിവരം അറിയിച്ചാല്‍ സമരക്കാര്‍ സംഘടിച്ചെത്തുമെന്നതിനാലാണ് നേരത്തെ വിവരം അറിയിക്കാത്തതെന്നാണ് പൊലീസ് നിലപാട്...
പൈപ്പ് ലൈന്‍ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഗെയില്‍ വീണ്ടും അട്ടിമറിക്കുന്നതായി ആക്ഷേപം. സമരക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ പല ഭൂവുടമകള്‍ക്കും നോട്ടീസ് നല്‍കാന്‍ പോലും ഗെയില്‍ തയ്യാറായിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ മാറ്റാന്‍ പോലും സമയം നല്‍കാതെ ജെസിബി ഉപയോഗിച്ച് എല്ലാം നശിപ്പിച്ചുവെന്നാണ് കര്‍ഷകര്‍ അടക്കമുള്ളവരുടെ പരാതി.
ഇത് എരഞ്ഞിമാവിലെ സാജിത.നട്ടുവളര്‍ത്തിയ മരച്ചീനിയും,വാഴയുമെല്ലാം വിളവെടുപ്പിനായി തയ്യറായതാണ് .യാതെരു മുന്നറിയിപ്പുമില്ലാതെയാണ് എല്ലാം തകര്‍ത്തത്.ഉത്തരമേഖല ഡിജിപിയുടെ നേതൃത്വത്തിലുഉള്ള പൊലീസ് സംഘത്തിനു മുന്നില്‍ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍കഴിഞ്ഞില്ല
ഈ ഭാഗത്തെ നിരവധി ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍ക്കുകയോ, പണി നടത്തുന്നത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍ക്കുകയോ ചെയ്തിട്ടില്ല. മുന്‍കൂട്ടി വിവരം അറിയിച്ചാല്‍ സമരക്കാര്‍ സംഘടിച്ചെത്തുമെന്നതിനാലാണ് നേരത്തെ വിവരം അറിയിക്കാത്തതെന്നാണ് പൊലീസ് നിലപാട്. ഭൂവുടമകളുടെ അനുമതിയില്ലാതെയും നഷ്ടപരിഹാരം നല്‍കാതെയുമാണ് ഗെയില്‍ വാതക പെപ്പ് ലെയീന്‍ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നത്.
Adjust Story Font
16