Quantcast

ഈ വര്‍ഷം മലപ്പുറത്തിന് മതിയായ ഡിഫ്ത്തീരിയ വാക്സിന്‍ കിട്ടിയില്ല

MediaOne Logo

Khasida

  • Published:

    20 April 2018 3:05 AM GMT

ഈ വര്‍ഷം മലപ്പുറത്തിന് മതിയായ ഡിഫ്ത്തീരിയ വാക്സിന്‍ കിട്ടിയില്ല
X

ഈ വര്‍ഷം മലപ്പുറത്തിന് മതിയായ ഡിഫ്ത്തീരിയ വാക്സിന്‍ കിട്ടിയില്ല

കഴിഞ്ഞ വര്‍ഷം കിട്ടിയ വാക്സിനാണ് ഇതുവരെ ക്യാമ്പുകളില്‍ എത്തിച്ചത്

ഈ വര്‍ഷം മലപ്പുറം ജില്ലയ്ക്ക് മതിയായ ഡിഫ്ത്തീരിയ വാക്സിന്‍ കിട്ടിയില്ലെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷംകിട്ടിയ വാക്സിനാണ് ഇതുവരെ ക്യാമ്പുകളില്‍ എത്തിച്ചത്. ഇന്നലെ എത്തിച്ചത് ഉള്‍പ്പെടെ ഈ വര്‍ഷം ഇരുപത്തിയേഴായിരം വാക്സിനുകളാണ് ഈ വര്‍ഷം ജില്ലയ്ക്ക് കിട്ടിയത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ജില്ലയില്‍ രണ്ട് മരണം ഉള്‍പ്പെടെ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ മാസം തന്നെ ജില്ലാ ആരോഗ്യവകുപ്പ് വാക്സിന്‍ എടുക്കാത്ത കുട്ടികളുടെ കണക്ക് എടുത്തിരുന്നു. ആ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഊര്‍ജിത നടപടികള്‍ ആരംഭിച്ചത്. അന്ന് എത്തിച്ച വാക്സിനില്‍ ബാക്കിയുണ്ടായിരുന്നതാണ് ഈ വര്‍ഷവും ഉപയോഗിച്ചത്.

ജൂണ്‍ മാസം പകുതിയോടെയാണ് രണ്ടായിരം വാക്സിന്‍ ജില്ലയ്ക്ക് കിട്ടിയത്. എന്നാല്‍ ഡിഫ്ത്തീരിയ കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടും മതിയായ വാക്സിന്‍ എത്തിയിരുന്നില്ല. 2.32 ലക്ഷം വാക്സിനാണ് ജില്ലാ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. ഇതില്‍ പകുതി പോലും ഇതുവരെ നല്‍കാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല.

കഴിഞ്ഞ തിങ്കളാഴ്ച 30000 വാക്സിന്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. രണ്ട് ദിവസം കഴിഞ്ഞാണ് 25000 വാക്സിന്‍ എത്തിക്കാന്‍ കഴിഞ്ഞത്. എട്ട് ഹെല്‍ത്ത് ബ്ലോക്കുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്കൂളുകള്‍ക്കുമായി നല്‍കാന്‍ ഇന്നലെ എത്തിയ വാക്സിന്‍ തികയില്ല.

വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളില്‍ രോഗികളുമായി ഇടപഴകുന്നവര്‍ക്ക് മാത്രം വാക്സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

TAGS :

Next Story