ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികള്‍; ഉത്തരമേഖലാ ഡിജിപി
ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികള്‍; ഉത്തരമേഖലാ ഡിജിപി
ഡമ്മി പ്രതികളാണെന്ന ആരോപണം ശരിയില്ല, ഇവര്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ടന്നും ഉത്തര മേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളാണന്നും ഇവര്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ടന്നും ഉത്തര മേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ പറഞ്ഞു. പിടിയിലാവര്‍ യഥാര്‍ഥ പ്രതികളാണ്. ഡമ്മി പ്രതികളാണെന്ന ആരോപണം ശരിയില്ല, പ്രതികള്‍ കീഴടങ്ങിയതല്ല, പിടികൂടിയതാണ്, വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചന നടത്തിയവരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇനി കണ്ടെത്തണം. ഒന്നോ രണ്ടോ മാസത്തിനകം അവരെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അറസ്റ്റിലായ ആകാശിനെയും രജിന്‍ രാജിനെയും പൊലീസ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി. രാത്രിയോടെ ഇരുവരെയും മട്ടന്നൂര്‍ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും.
Adjust Story Font
16