Quantcast

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍

MediaOne Logo

Sithara

  • Published:

    22 April 2018 1:32 PM GMT

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍
X

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍

പത്താം ശമ്പള പരിഷ്കരണ ഉത്തരവില്‍ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സമരം

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തുന്നു. പത്താം ശമ്പള പരിഷ്കരണ ഉത്തരവില്‍ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സമരം. തിരുവോണ ദിവസം ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ യുടെ സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, സ്പെഷ്യല്‍ പേ പൂര്‍ണമായും നല്‍കിയില്ല, സിവില്‍ സര്‍ജന്‍- അസിസ്റ്റന്റ് സര്‍ജന്‍ അനുപാതം അട്ടിമറിച്ചു, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരെ അവഗണിച്ചു, സ്പെഷ്യല്‍ ലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള ശമ്പളം അനുവദിച്ചില്ല തുടങ്ങിയ ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. അധികജോലി, അവലോകന യോഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ - ജനറല്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് പുതിയ ശമ്പള പരിഷ്കരണത്തിലൂടെ ആനുകൂല്യങ്ങള്‍ നഷ്ടമായത്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 27ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്താനാണ് കെജിഎംഒഎയുടെ തീരുമാനം. കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തി.

TAGS :

Next Story