ജിഷ വധക്കേസ്: അന്വേഷണം മാജിക്കല്ലെന്ന് ലോക്‍നാഥ് ബെഹ്റ
ജിഷ വധക്കേസ്: അന്വേഷണം മാജിക്കല്ലെന്ന് ലോക്‍നാഥ് ബെഹ്റ
രാവിലെ ജിഷയുടെ വീട്ടില്‍ എത്തി പരിശോധന നടത്തിയ ഡി ജി പി, ജിഷയുടെ അമ്മയെയും സന്ദര്‍ശിച്ചു.
ജിഷാ കൊലപാതക കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി പെരുമ്പാവൂരില്‍ എത്തി. രാവിലെ ജിഷയുടെ വീട്ടില്‍ എത്തി പരിശോധന നടത്തിയ ഡി ജി പി, ജിഷയുടെ അമ്മയെയും സന്ദര്‍ശിച്ചു. തുടര്‍ന്ന് ആലുവ പോലീസ് ക്ലബില്‍ എത്തിയ ഡി ജി പി അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണത്തില്‍ മാജിക്കല്ലെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡി ജി പി പറഞ്ഞു.
മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ ഒന്നും കൂട്ടാതെയാണ് ഡി ജി പി ലോക് നാഥ് ബഹറ ജിഷയുടെ വീട്ടില്‍ എത്തിയത്. രാവിലെ 8 മണിക്ക് ജിഷയുടെ വീട്ടില്‍ എത്തിയ ഡി ജി പി ഏകദേശം ഒരു മണിക്കൂര്‍ ഇവിടെ പരിശോധന നടത്തി. വീടിനകവും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിച്ച ഡിജിപി തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കുറുപ്പംപടി സ്‌റ്റേഷനിലും എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുയും ചെയ്തു. ശേഷം ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെയും ഡിജിപി കണ്ടു. അതേ സമയം അന്വേഷണം ഒരു മാജിക്കല്ലെന്നും പ്രതിയെ ഉടന്‍ പിടിക്കുമെന്നും ഡി ജിപി പറഞ്ഞു.
തുടര്‍ന്ന് ആലുവ പോലീസ് ക്ലബില്‍ എ ഡി ജി പി ബി സന്ധ്യ അടക്കമുള്ള ഉന്നത അന്വേഷണ ഉദ്യോഗസ്ഥരുമായി ഡിജി പിയോഗം ചേര്‍ന്നു. അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ജിജി മോനെയും വിളിച്ച് വരുത്തി. കൂടാതെ നേരത്തെ മൊഴി നല്കിയ രണ്ട് അയല്‍വാസികളേയും വിളിച്ച് വരുത്തി മൊഴി എടുത്തു.
Adjust Story Font
16