ദലിത് കുടുംബത്തിനെതിരായ അക്രമം: പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
ദലിത് കുടുംബത്തിനെതിരായ അക്രമം: പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആക്രമണത്തില്‍ മര്‍ദ്ദനമേറ്റത്.
മലപ്പുറത്ത് ദലിത് കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആക്രമണത്തില്‍ മര്‍ദ്ദനമേറ്റത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാഴൂര്‍ പഞ്ചായത്തിലെ ആക്കോടുള്ള ദാസിന്റെ വീട്ടില്‍കയറി ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. ദാസും ഭാര്യയും പുറത്ത് പോയ സമയത്താണ് മൂന്നംഗ സംഘം മക്കളെ മര്‍ദ്ദിച്ചത്. വീട്ടിലെ ഉപകരണങ്ങള്‍ തകര്‍ത്തതായും ഇവര്‍ ആരോപിക്കുന്നു. ദാസനും ഭാര്യ ഷീനയും വീട്ടില്‍ തിരിച്ചെത്തിയതറിഞ്ഞ് വീണ്ടുമെത്തിയ സംഘം ഇവരെയും മര്‍ദ്ദിച്ചു.
അക്രമം നടന്ന വ്യാഴാഴ്ച തന്നെ വാഴക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞിരുന്നെങ്കിലും മൊഴിയെടുക്കാനായി പൊലീസ് വീട്ടിലെത്തിയില്ല. മീഡിയവണ്‍ വാര്‍ത്താസംഘം വീട്ടിലെത്തിയ വിവരമറിഞ്ഞാണ് അക്രമം നടന്ന് നാലാം ദിവസം മൊഴിയെടുക്കാന്‍ പൊലീസ് എത്തിയത്. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിക്കുന്നു
Adjust Story Font
16