Quantcast

അറുപത് വയസുകാരിക്കെതിരെ പീഡന ശ്രമം; യുവാവ് കസ്റ്റഡിയില്‍

MediaOne Logo

Jaisy

  • Published:

    26 April 2018 2:13 AM IST

അറുപത് വയസുകാരിക്കെതിരെ പീഡന ശ്രമം; യുവാവ് കസ്റ്റഡിയില്‍
X

അറുപത് വയസുകാരിക്കെതിരെ പീഡന ശ്രമം; യുവാവ് കസ്റ്റഡിയില്‍

മണാശേരി സ്വദേശി സുജീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

കോഴിക്കോട് ഓമശേരിയില്‍ അറുപതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണാശേരി സ്വദേശി സുജീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story