സഹകരണ ഹര്‍ത്താല്‍ പൂര്‍ണം; കൈത്തറി, ബീഡി മേഖല സ്തംഭിച്ചു
സഹകരണ ഹര്‍ത്താല്‍ പൂര്‍ണം; കൈത്തറി, ബീഡി മേഖല സ്തംഭിച്ചു
മറ്റു ബാങ്കുകളിലേക്ക് നിക്ഷേപങ്ങള്‍ മാറ്റാനൊരുങ്ങുകയാണ് നിക്ഷേപകര്‍.
നോട്ടുകള്‍ സ്വീകരിക്കാനും മാറ്റിനല്‍കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ക്രെഡിറ്റ് സൊസൈറ്റികളും ഹര്‍ത്താല്‍ ആചരിച്ചു. 95 വയസായ സ്വന്തം അമ്മയെപ്പോലും ചാപ്പകുത്തിച്ചതിനുള്ള ശാപം പ്രധാനമന്ത്രി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആര്‍ബിഐ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. വിവേചനത്തിന് എതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ പ്രാഥമികസംഘങ്ങളെ അനുമതി നല്‍കുക, വിനിമയത്തിനായി 25 ലക്ഷം രൂപവീതമെങ്കിലും ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ത്താല്‍. കക്ഷി രാഷ്ട്രീയ ഭേദമന്യെ സഹകരണ മേഖലയിലെ ജീവനക്കാര്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. സഹകരണ ആശുപത്രികളും പാല്‍ സൊസൈറ്റികളും ഒഴികെ മറ്റെല്ലാ സഹകരണ സ്ഥാപനങ്ങളും ഹര്‍ത്താലില്‍ പങ്കെടുത്തു. മലബാറില്‍ കൈത്തറി, ബീഡി മേഖല പൂര്‍ണമായി സ്തംഭിച്ചു. സഹകരണ സംഘങ്ങളുടെ കീഴിലുള്ള കോഫീ ഹൌസുകളും ഹോട്ടലുകളും അടഞ്ഞു കിടന്നു. തിരുവനന്തപുരത്ത് ആര്‍ബിഐ റീജണല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചു. കൊച്ചിയില്‍ ജീവനക്കാരുടെ നിസ്സഹകരണം മൂലം സിവില്‍ സപ്ലൈസ് ഔട്‌ലറ്റ് പ്രവര്‍ത്തിക്കാത്തത് അവിടത്തെ പണം ആശ്രയിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
Adjust Story Font
16