ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു; ബെഹ്റയ്ക്ക് പകരം ചുമതല
ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു; ബെഹ്റയ്ക്ക് പകരം ചുമതല
ജേക്കബ് തോമസ് ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ജേക്കബ് തോമസ് ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മടങ്ങി വരില്ല. തുടര്‍ച്ചയായ ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായതെന്ന് സൂചനയുണ്ട്. ലോക്നാഥ് ബെഹ്റക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
വിജിലന്‍സിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉണ്ടായതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഇന്ന് ഉച്ചയോടെ വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ജേക്കബ് തോമസ് ഇനി ഡയറക്ടര്‍ സ്ഥാനത്തേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം താന്‍ പാലിക്കുകയാണെന്നാണെന്നാണ് ജേക്കബ് തോമസ് ചില അടുത്ത കേന്ദ്രങ്ങളോട് പ്രതികരിച്ചത്. ക്രമസമാധാന ചുമതലയുള്ള ഡിജിപി ലോക്നാഥ് ബഹ്റക്കാണ് വിജിലന്‍സിന്റെ പകരം ചുമതല നല്‍കിയിരിക്കുന്നത്. കോടതി വിമര്‍ശനങ്ങളുടെ മറവില്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയതായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ജേക്കബ് തോമസിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും, അവധി അക്ഷേ സര്‍ക്കാര്‍ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. അതേസമയം ഇത്രയും കാലം സംരക്ഷിച്ച മുഖ്യമന്ത്രി ജേക്കബ് തോമസിനെ ഇപ്പോള്‍ മാറ്റിയതെന്തെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Adjust Story Font
16