ജിഎസ്ടി, എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ ജോലി ഭാരം കൂടും
ജിഎസ്ടി, എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ ജോലി ഭാരം കൂടും
സംസ്ഥാനത്തേക്കെത്തുന്ന എല്ലാ ചരക്കു വാഹനങ്ങളും പരിശോധിക്കേണ്ട ബാധ്യതയാണ് ഇനി എക്‌സൈസ് വകുപ്പിന്.
വാണിജ്യ നികുതി ചെക്‌പോസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ, അതിര്‍ത്തികളിലെ എക്‌സൈസ് ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഇനി ജോലി ഭാരം കൂടും. സംസ്ഥാനത്തേക്കെത്തുന്ന എല്ലാ ചരക്കു വാഹനങ്ങളും പരിശോധിക്കേണ്ട ബാധ്യതയാണ് ഇനി എക്‌സൈസ് വകുപ്പിന്. അതേസമയം, വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം ഇനിയും എങ്ങുമെത്തിയിട്ടില്ല.
സംസ്ഥാനത്തെ മേജര്‍ ചെക്‌പോസ്റ്റുകളില്‍ അമരവിളയിലൊഴികെ മറ്റെല്ലായിടത്തും, എക്‌സൈസ് ചെക്‌പോസ്റ്റുകള്‍ക്ക് ശേഷമാണ് വാണിജ്യ നികുതി ചെക്‌പോസ്റ്റുകള്‍. എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് സ്പിരിറ്റോ മറ്റോ കടത്തിയാല്‍, വാണിജ്യ നികുതി വകുപ്പിന്റെ കണ്ണില്‍ പെടുമായിരുന്നു. ഇനി മുതല്‍ സംസ്ഥാനത്തേക്കെത്തുന്ന എല്ലാ ചരക്കു വാഹനങ്ങളും പരിശോധിക്കേണ്ട ചുമതല എക്‌സൈസിന് മാത്രമാണ്.
മേജര്‍ ചെക്‌പോസ്റ്റുകളില്‍ എക്‌സൈസ്, ഭക്ഷ്യസുരക്ഷ, മൃഗസംരക്ഷണ വകുപ്പുകളെ ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് സംവിധാനമൊരുക്കാന്‍ എക്‌സൈസ് വകുപ്പിനെ നോഡല്‍ ഏജന്‍സിയാക്കി കഴിഞ്ഞ മാര്‍ച്ച് 23ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച മറ്റൊരു നീക്കവും പിന്നീടുണ്ടായിട്ടില്ല. വാളയാറിലെ നിലവിലെ വാണിജ്യ നികുതി വകുപ്പിന്റെ കെട്ടിടമാണ് ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റായി ഉപയോഗിക്കുക.
Adjust Story Font
16