ജിഷ വധക്കേസ്: പൊലീസ് കംപ്ളയ്ന്‍റ്സ് അഥോറിറ്റിക്കെതിരായ ഹരജി തള്ളി
ജിഷ വധക്കേസ്: പൊലീസ് കംപ്ളയ്ന്‍റ്സ് അഥോറിറ്റിക്കെതിരായ ഹരജി തള്ളി
ജിഷ കേസന്വേഷണത്തില്‍ പോലീസിന് വിഴ്ച്ച പറ്റിയെന്ന പരാതിയിലായിരുന്നു അഥോറിറ്റിയുടെ നടപടി.അഥോറിറ്റിക്ക് ഇതിന് അധികാരമില്ലെന്ന്...
ജിഷ കേസില്‍ പോലീസ് കംപ്ളയ്ന്‍റ്സ് അഥോറിറ്റിക്കെതിരെ ഐജി മഹിപാല്‍ യാദവ് സമര്‍പിച്ച ഹരജി ഹൈക്കോടതി തള്ളി.. ഐജി മഹിപാല്‍ യാദവ്, റൂറല്‍ എസ് പി യതീഷ് ചന്ദ്ര എന്നിവരുള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാവാന്‍ പോലീസ് കംപ്ളയ്ന്‍റ്സ് അഥോറിറ്റി ആവശ്യപ്പെട്ടിരുന്നു. ജിഷ കേസന്വേഷണത്തില്‍ പോലീസിന് വിഴ്ച്ച പറ്റിയെന്ന പരാതിയിലായിരുന്നു അഥോറിറ്റിയുടെ നടപടി.അഥോറിറ്റിക്ക് ഇതിന് അധികാരമില്ലെന്ന് കാണിച്ച് സമര്‍പിച്ച ഹരജിയാണ് തള്ളിയത്.
കേസില്‍ ഇടപെടാന്‍ പോലീസ് കംപ്ളയ്ന്‍റ്സ് അഥോറിറ്റിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും അഥോറിറ്റിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് പി ബി സുരേഷ്കുമാര്‍ പറഞു.
Adjust Story Font
16