Quantcast

വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

MediaOne Logo

Muhsina

  • Published:

    30 April 2018 1:41 AM GMT

വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം
X

വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

വിജിലന്‍സിന്‍റെ മാര്‍ഗരേഖ സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ റിട്ടയേര്‍ഡ് ഡിജിപിയെ മാര്‍ഗരേഖയുണ്ടാക്കാന്‍ വിജിലന്‍സ് ചുമതലപെടുത്തിയതിനെയാണ്

വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം. വിജിലന്‍സിന്‍റെ മാര്‍ഗരേഖ സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ റിട്ടയേര്‍ഡ് ഡിജിപിയെ മാര്‍ഗരേഖയുണ്ടാക്കാന്‍ വിജിലന്‍സ് ചുമതലപെടുത്തിയതിനെയാണ് കോടതി വിമര്‍ശിച്ചത്.

ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ മാര്‍ഗരേഖയുണ്ടാക്കാന്‍ വിജിലന്‍സിന് എന്ത് അധികാരമെന്ന് കോടതി ചോദിച്ചു. ഇത് സംബ്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.ശല്യക്കാരയാ വ്യവഹാരികളെ നിയന്ത്രിക്കുന്നതിന് നിയമസാധുതയുണ്ടോയെന്ന് പരിശോധിച്ചറിയിക്കാമെന്ന സര്‍ക്കാര്‍ വ്യക്തമാക്കി. പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി ഹരജി ഹൈക്കോടതി മാറ്റി.

TAGS :

Next Story