ജേക്കബ് തോമസിന് സസ്പെന്‍ഷന്‍
ജേക്കബ് തോമസിന് സസ്പെന്‍ഷന്‍
നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.
ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. പരസ്യമായി സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. മൌനിയായി ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതി വിരുദ്ധദിനമായ ഡിസംബര്‍ ഒന്‍പതിന് ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് സസ്പെന്‍ഷന് കാരണം. ഓഖി രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ പഴികേട്ട സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരമാണ് ജേക്കബ് തോമസില്‍ നിന്നുണ്ടായതെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്.
വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ഇരുന്ന സമയത്ത് അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെ എം എബ്രഹാമിനെതിരെ അന്വേഷണം നടത്തിയതിന്റെ പ്രതികാരം ചീഫ് സെക്രട്ടറി നടത്തിയതാണന്ന ആക്ഷേപമുണ്ടന്ന സൂചന ജേക്കബ് തോമസ് നല്‍കിയിട്ടുണ്ട്.
Adjust Story Font
16