പരീക്ഷയുടെ പേര് നീറ്റ്... പക്ഷെ ഇവിടെ കാണിച്ചത് നീറ്റലുള്ളതായിപ്പോയി
പരീക്ഷയുടെ പേര് നീറ്റ്... പക്ഷെ ഇവിടെ കാണിച്ചത് നീറ്റലുള്ളതായിപ്പോയി
കുട്ടികളുടെ ആത്മാഭിമാനം ചോദ്യം ചെയ്തു കൊണ്ടാകരുത് പരിശോധനയെന്ന് പണ്ഡിറ്റ് പറയുന്നു
ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലെ പരിശോധനക്കെതിരെ ജനരോക്ഷമയുര്‍ന്നിരിക്കുകയാണ്. പ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന സമൂഹത്തില്‍ ഞെട്ടലുണ്ടാക്കി. വിദ്യാര്‍ഥിനികള്‍ നാണക്കേട് കൊണ്ട് കരഞ്ഞു, മാതാപിതാക്കള്‍ അപമാനിതരായി. സംഭവത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശമുണ്ടായി. പരിശോധന കേരളത്തിന് മൊത്തമായി നാണക്കേടുണ്ടാക്കിയതായി സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികളുടെ ആത്മാഭിമാനം ചോദ്യം ചെയ്തു കൊണ്ടാകരുത് പരിശോധനയെന്ന് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്
പരീക്ഷയുടെ പേര് നീറ്റ്... പക്ഷെ ഇവിടെ കാണിച്ചത് നീറ്റലുള്ളതായിപ്പോയി ...
മൊത്തം നീറ്റായിട്ടു പോയിട്ടു വേണോ നീറ്റ് പരീക്ഷ എഴുതാൻ?
ഇതൊക്കെ എന്തു നിയമമാണ്...കേരളത്തിനു മൊത്തമായി നാണക്കേട്...
ആ കുട്ടികൾക്ക് ഏകാഗ്രതയോടെ പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടുണ്ടാകുമോ? പല കുട്ടികളും കരഞ്ഞെന്നാണ് അറിയുന്നത്. ആ കണ്ണുനീർ തുള്ളികൾ അവരുടെ റിസൽറ്റിലും പ്രതിഫലിച്ചാൽ ആര് സമാധാനം പറയും? പരീക്ഷയിലെ കൃത്രിമങ്ങൾ തടയപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അത് കുട്ടികളുടെ ആത്മാഭിമാനം ചോദ്യം ചെയ്തു കൊണ്ടാകരുത്. ഇക്കാര്യത്തിന് ഒരു പരിഹാരം അധികൃതരോ കോടതിയോ അടിയന്തരമായി കണ്ടെത്തേണ്ടതാണ്. ഭാവിയിൽ ഇത്തരം വാർത്തകൾ ഉണ്ടാകാൻ പാടില്ല.
Adjust Story Font
16