Quantcast

മദ്യശാലകള്‍ക്ക് എക്സൈസ് വകുപ്പിന്‍റെ അനുമതി മതി; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

MediaOne Logo

admin

  • Published:

    4 May 2018 3:32 AM GMT

മദ്യനയവുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനത്തിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇനി കേരളത്തില്‍ ഏത് സ്ഥലത്തും മദ്യശാലകള്‍ തുടങ്ങുന്നതിന് എക്സൈസ് വകുപ്പിന്‍റെ അനുമതി മാത്രം മതി.


മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തകളയുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഇനി മദ്യശാലകള്‍ക്ക് എക്സൈസ് വകുപ്പിന്‍റെ അനുമതി മാത്രം മതി. സര്‍ക്കാര്‍ നീക്കത്തിലുല്ല അതൃപ്തി പ്രകടിപ്പിക്കാന്‍ സഭാ നേതൃത്വം ഇന്ന് ഗവര്‍ണറെ കാണും. ബാറുകള്‍ തുറക്കാനനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സീതാറാം യെച്ചൂരിക്ക് കത്തെഴുതി.

മദ്യനയവുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനത്തിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇനി കേരളത്തില്‍ ഏത് സ്ഥലത്തും മദ്യശാലകള്‍ തുടങ്ങുന്നതിന് എക്സൈസ് വകുപ്പിന്‍റെ അനുമതി മാത്രം മതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പുനസ്ഥാപിച്ച അധികാരമാണ് ഇതോടെ ഇല്ലാതായത്. പുതിയ മദ്യശാല തുടങ്ങാനും പാതയോരങ്ങളിലുണ്ടായിരുന്നത് മാറ്റി സ്ഥാപിക്കുന്നതിലെ പ്രതിഷേധം ഇതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അതേ സമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ രംഗത്ത് സജീവമാണ്. മദ്യനയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കാന്‍ ക്രിസ്ത്യന്‍ സഭാ നേതൃത്വം ഇന്ന് ഗവര്‍ണറെ കാണും. ആര്‍ച്ച ബിഷപ്പ് സൂസൈപാക്യം, കര്‍ദിനാള്‍ ക്ലിമ്മീസ് മാര്‍ ബസേലിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ചക്കെത്തുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് വി എം സുധീരന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ നിയമനടപടികളിലേക്ക് കടക്കാനാണ് മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ ആലോചന. മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ആലോചിക്കാന്‍ 9 ന് യുഡിഎഫ് യോഗവും ചേരുന്നുണ്ട്

TAGS :

Next Story