കള്ളപ്പണ പരിശോധന സഹകരണ ബാങ്കുകള്‍ക്ക് ഭീഷണിയല്ലെന്ന് വിലയിരുത്തല്‍
കള്ളപ്പണ പരിശോധന സഹകരണ ബാങ്കുകള്‍ക്ക് ഭീഷണിയല്ലെന്ന് വിലയിരുത്തല്‍
നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി അടക്കാത്തത് നിക്ഷേപകരുടെ വ്യക്തിപരമായ കാര്യമാണെന്നും അത് ബാങ്കുകളെ ബാധിക്കില്ലെന്നുമാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്
കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചടിയാവില്ലെന്ന് വിലയിരുത്തല്‍. നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി അടക്കാത്തത് നിക്ഷേപകരുടെ വ്യക്തിപരമായ കാര്യമാണെന്നും അത് ബാങ്കുകളെ ബാധിക്കില്ലെന്നുമാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മാത്രമല്ല പ്രാഥമിക സഹകരണ ബാങ്കുകളെ ആദായനികുതിയുടെ പരിധിയില്‍ നേരത്തെ തന്നെ കൊണ്ടുവരികയും ചെയ്തിരുന്നു.
കള്ളപ്പണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടകള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്. ബാങ്കുകളിലെ അനധികൃത നിക്ഷേപങ്ങള്‍ കണ്ടെത്തുകയെന്നതും നടപടിയുടെ ഉദ്ദേശ്യമാണ്. സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത് നിക്ഷേപകരെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഈ സൌകര്യം ഇല്ലാതാവുന്നതോടെ നിക്ഷേപം കുറയുകയും ബാങ്കുകള്‍ പ്രതിസന്ധിയിലാവുകയും ചെയ്യുമെന്നായിരുന്നു പ്രചാരണം.
എന്നാല്‍ എല്ലാ ബാങ്കുകളും നിരീക്ഷണത്തിലാവുന്ന നിലവിലെ സ്ഥിതിയില്‍ അങ്ങനെയാരു ഭീഷണി സഹകരണ ബാങ്കുകള്‍ക്കില്ല. മാത്രമല്ല നികുതിയടക്കുകയെന്നത് നിക്ഷേപകന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. പ്രാഥമിക സഹകരണ ബാങ്കുകളില്‍ നേരത്തെ തന്നെ ആദായനികുതി വകുപ്പ് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി നല്ലൊരു ശതമാനം നിക്ഷേപങ്ങള്‍ക്കും നികുതി ഇതിനോടകം തന്നെ അടിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അധികാരികള്‍ അറിയിക്കുന്നത്.
Adjust Story Font
16