മത്സരിക്കാനില്ല, യുവാക്കള്‍ക്ക് അവസരം നഷ്ടപ്പെടില്ല: ടിഎന്‍ പ്രതാപന്‍
മത്സരിക്കാനില്ല, യുവാക്കള്‍ക്ക് അവസരം നഷ്ടപ്പെടില്ല: ടിഎന്‍ പ്രതാപന്‍
താന്‍ കാരണം യുവാക്കള്‍ക്ക് അവസരം നഷ്ടപ്പെടില്ലെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു
ഇത്തവണ മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍. താന്‍ കാരണം യുവാക്കള്‍ക്ക് അവസരം നഷ്ടപ്പെടില്ലെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. മത്സരിക്കാനില്ലെന്ന് കെപിസിസിക്ക് കത്തെഴുതിയ ടിഎന്‍ പ്രതാപന്‍ കയ്പമംഗലം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ ഡിന്‍ കുര്യാക്കോസ് അടക്കമുള്ള യൂത്ത് നേതാക്കള്‍ രംഗത്തുവന്നതോടെ വിവാദം കൊഴുത്തു. ഇതിനിടെയാണ് ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രതാപന്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
'യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാനാണ് താന്‍ ശ്രമിക്കുന്നത്. കയ്പമംഗലത്ത് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. അങ്ങനെയൊരു കത്തില്ല. കത്തിന് പിതൃത്വമില്ല. എന്നാല്‍ പുറകെ വന്ന പ്രസ്താവനകള്‍ക്ക് പിതൃത്വമുണ്ടെന്നും പ്രതാപന്‍ പറഞ്ഞു. ഇത് കൂട്ടിവായിച്ചാല്‍ കത്തിന് പിന്നില്‍ ആരാണെന്ന് മനസിലാകും. താന്‍ നിയമസഭയില്‍ എത്തുന്നത് ഇഷ്ടമില്ലാത്തവരാണ് നിലവിലെ വിവാദങ്ങളിലെ ഗൂഢാലോചനക്ക് പിന്നില്‍. കരുണ എസ്റ്റേറ്റ് , സന്തോഷ് മാധവന്‍, മെത്രാന്‍ കായല്‍ എന്നീ വിഷങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച തന്ന പോലുള്ളവരെ വിവാദങ്ങളില്‍ കുടുക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അത് വിലപ്പോകില്ലെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ മത്സരിക്കാനില്ലെന്ന് കാണിച്ച് ടിഎന്‍ പ്രതാപന്‍ കെപിസിസി ക്കെഴുതിയ കത്താണ് കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലെ കേന്ദ്രബിന്ദുവായത്. പ്രതാപനെ മാതൃകയാക്കി നാലു തവണയിലധികം വിജയിച്ചവര്‍ മാറനില്‍ക്കണമെന്ന നിര്‍ദേശം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു. പ്രതാപന്റെ കത്ത് ആയുധമാക്കി മുഖ്യമന്ത്രിക്ക് നേരെ ഒളിയമ്പെയ്ത് സുധീരന്‍ നടത്തിയ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ കേരളത്തില്‍ സീറ്റുവേണ്ടെന്ന പറഞ്ഞ പ്രതാപന്‍ കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്.
Adjust Story Font
16