എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റി; സ്വാശ്രയസമരം തുടരും
എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റി; സ്വാശ്രയസമരം തുടരും
വി ടി ബല്‍റാമും റോജി എം ജോണും നിരാഹാരം കിടക്കും.
സ്വാശ്രയ സമരം തുടരാന്‍ യുഡിഎഫ് തീരുമാനം. എം എല്‍ എ മാരുടെ നിരാഹാരവും മറ്റു സമരങ്ങളും തുടരും. സമവായത്തിലെത്താനുള്ള സാധ്യത മുഖ്യമന്ത്രിയുടെ പിടിവാശിമൂലം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആശുപത്രിയിലേക്ക് മാറ്റി. വി ടി ബല്‍റാമും റോജി എം ജോണും നിരാഹാരം കിടക്കും.
മുഖ്യമന്ത്രിയും മെഡിക്കല്‍ മാനേജ്മെന്‍റുകളുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുള്ളതിനാല്‍ രാവിലെ നിയമസഭയിലെ പ്രതിഷേധങ്ങള്‍ കുറച്ച് ബഹിഷ്കരണം മാത്രമാണ് പ്രതിപക്ഷം നടത്തിയത്. മുഖ്യമന്ത്രിമായുള്ള ചര്‍ച്ചക്ക് തീരുമാനമെടുക്കാമെന്ന് ഉച്ചക്ക് ചേര്‍ന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു. നിരാഹാരമിരിക്കുന്ന എം എല്‍ എ മാരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചയുടെ ഫലം വരുംവരെ അവര്‍ കാത്തിരുന്നു. ചര്‍ച്ച പാളിയതോടെ ചേര്‍ന്ന യുഡിഎഫ് യോഗം സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആശുപത്രിയിലേക്ക് മാറ്റി. വി ടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ നിരാഹാര സമരം ഏറ്റെടുത്തു. ടി വി ഇബ്രാഹിം, പി ഉബൈദുല്ല എന്നിവര്‍ അനുഭാവ സത്യാഗ്രഹവും ഇരിക്കും. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനിരുന്ന ഫീസിളവ് സര്‍ക്കാരിന്റെ പിടിവാശി മൂലം നഷ്ടപ്പെട്ടെന്ന നിലപാട് ജനങ്ങളിലെത്തിക്കാനാണ് തുടര്‍ സമരങ്ങളിലൂടെ പ്രതിപക്ഷം ശ്രമിക്കുക. നാളെ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചും മറ്റന്നാള്‍ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും.
Adjust Story Font
16