Quantcast

ജോണി നെല്ലൂരിന്റെ പിണക്കം മാറ്റാന്‍ യുഡിഎഫ്

MediaOne Logo

admin

  • Published:

    8 May 2018 2:46 AM GMT

ജോണി നെല്ലൂരിന്റെ പരസ്യമായ അതൃപ്തി പ്രകടനത്തില്‍ കരുതലോടെ പ്രതികരിക്കാന്‍ യുഡിഎഫ്. ജോണി നെല്ലൂര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ച ഉഭയകകക്ഷി ചര്‍ച്ച മാറ്റി. 14 ന് ചര്‍ച്ച നടക്കും.

ജോണി നെല്ലൂരിന്റെ പരസ്യമായ അതൃപ്തി പ്രകടനത്തില്‍ കരുതലോടെ പ്രതികരിക്കാന്‍ യുഡിഎഫ്. ജോണി നെല്ലൂര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ച ഉഭയകകക്ഷി ചര്‍ച്ച മാറ്റി. 14 ന് ചര്‍ച്ച നടക്കും.

ജയസാധ്യതയുള്ള സീറ്റുകള്‍ ചെറുകക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായാണ് ജോണി നെല്ലൂരിന് അങ്കമാലി നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്നാല്‍ ജോണി നെല്ലൂര്‍ പരസ്യമായി പ്രതികരിച്ചത് യുഡിഎഫിന് ചെറിയ തലവേദനയുണ്ടാക്കി. യുഡിഎഫിന്റെ ഒരു വക്താവെന്ന പോലെ പ്രവര്‍ത്തിക്കുന്ന ജോണി നെല്ലൂരിനെ പരിഗണിക്കണമെന്ന് യുഡിഎഫില്‍ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. പുതിയ സാഹചര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ നേതാക്കള്‍ അന്തിമ ധാരണയിലെത്തിയിട്ടില്ല. അങ്കമാലി നല്‍കില്ല എന്ന് ഉറപ്പായി പറഞ്ഞിട്ടില്ലെന്നും വിജയസാധ്യതയെക്കുറിച്ച ഉത്കണ്ഠ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുഡിഎഫ് നേതൃത്വം ഇപ്പോള്‍ പറയുന്നത്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അവര്‍ ഉറപ്പു നല്‍കുന്നു.

ജോണി നെല്ലൂര്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ ഇന്നു വൈകിട്ട് നടത്താനിരുന്ന ചര്‍ച്ച 14 ലേക്ക് മാറ്റിയിട്ടുണ്ട്. അങ്കമാലി നല്‍കാതെ തന്നെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന് കോണ്‍ഗ്രസ് നേതൃത്വം മുന്‍ഗണന നല്‍കുന്നത്. അങ്കമാലി സീറ്റിന്‍റെ കാര്യത്തില്‍ ജേക്കബ് വിഭാഗം ഒറ്റക്കെട്ടല്ല എന്നതും കോണ്‍ഗ്രസ് നിലപാടിനെ സ്വാധീനിക്കും.

TAGS :

Next Story