Quantcast

അഴിച്ചാലും അഴിയാത്ത ഊരാക്കുടുക്കായി സെന്‍കുമാറിന്റെ നിയമനം

MediaOne Logo

Jaisy

  • Published:

    8 May 2018 11:34 PM

അഴിച്ചാലും അഴിയാത്ത ഊരാക്കുടുക്കായി സെന്‍കുമാറിന്റെ നിയമനം
X

അഴിച്ചാലും അഴിയാത്ത ഊരാക്കുടുക്കായി സെന്‍കുമാറിന്റെ നിയമനം

ലോക്നാഥ് ബെഹ്റയുടേയും ജേക്കബ് തോമസിന്റേയും നിയമനമാണ് സര്‍ക്കാരിന് തലവേദനയാകുന്നത്

ടിപി സെന്‍കുമാറിന്റെ നിയമനം വൈകുന്നതിന് പിന്നില്‍ മറ്റ് ഡിജിപിമാരെ എവിടെ നിയമിക്കുമെന്ന ആശയക്കുഴപ്പവുമുണ്ടന്ന് സൂചന.ലോക്നാഥ് ബെഹ്റയുടേയും ജേക്കബ് തോമസിന്റേയും നിയമനമാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇനിയുള്ള നീക്കം എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കുന്നതിനോടുള്ള സര്‍ക്കാരിന്റെ എതിര്‍പ്പ് മാത്രമല്ല ഉത്തരവ് പുറത്തിറങ്ങാന്‍ വൈകുന്നതിന് പിന്നിലെ കാരണമെന്നാണ് സൂചന.നിലവിലെ സാഹചര്യത്തില്‍ സെന്‍കുമാറിനെ പൊലീസ് മേധാവായാക്കി ആ സ്ഥാനത്ത് ഇരിക്കുന്ന ലോക്നാഥെ ബെഹ്റയെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ തുടരാന്‍ അനുവദിക്കാം. പക്ഷെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ ഒരു മാസത്തെ അവധി മെയ് രണ്ടിന്കഴിയും.ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ എവിടെ നിയമിക്കുമെന്നത് സര്‍ക്കാരിനെ കുഴക്കുന്നുണ്ട്.ജേക്കബ് തോമസിന് വിജിലന്‍സ് തിരികെ നല്‍കിയാല്‍ ബെഹ്റക്ക് അപ്രധാന പദവി നല്‍കേണ്ടി വരും. ജേക്കബ് തോമസിന്റെ അവധി നീട്ടി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും അതിന് വഴങ്ങിയിട്ടില്ലെന്നാണ് സൂചന.താന്‍ പോയത് പോലെ സെന്‍കുമാര്‍ വിരമിക്കുന്നത് വരെ ബെഹ്റ അവധിയില്‍ പോകട്ടെയെന്ന മറുപടിയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് നല്‍കിയതെന്നാണ് വിവരം.ഇതോടെയാണ് തീരുമാനം എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലായത്.ഹരീഷ് സാല്‍വയോട് സര്‍ക്കാര്‍ നിയമോപദേശം തേടിയത് നിയമനം വൈകിപ്പിക്കുന്നതിന് വേണ്ടിയാണന്ന് സെന്‍കുമാര്‍ കരുതുന്നു. ഇതിനാലാണ് കോടതിയലക്ഷ്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതും. ചുരുക്കത്തില്‍ അഴിച്ചാലും അഴിച്ചാലും അഴിയാത്ത ഊരാക്കുടുക്കായി മാറിയിരിക്കുകയാണ് സര്‍ക്കാരിന് മുന്നില്‍ ടിപി സെന്‍കുമാറിന്റെ നിയമനം.

TAGS :

Next Story