കെഎസ്ആര്‍ടിസിക്ക് ചീത്തപ്പേര് കേള്‍പ്പിക്കുന്നത് ജീവനക്കാര്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി എംഡി
കെഎസ്ആര്‍ടിസിക്ക് ചീത്തപ്പേര് കേള്‍പ്പിക്കുന്നത് ജീവനക്കാര്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി എംഡി
വിമര്‍ശങ്ങളെ പോസിറ്റീവായി കാണണമെന്ന അഭ്യര്‍ഥനയോടെയാണ് എം ഡി പ്രസംഗം അവസാനിപ്പിച്ചത്.
ജീവനക്കാരെയും യൂണിയനുകളെയും രൂക്ഷമായി വിമര്‍ശിച്ച് കെഎസ്ആര്‍ടിസി എംഡി എ ഹേമചന്ദ്രന്‍. കെഎസ്ആര്‍ടിസിക്ക് ചീത്തപ്പേര് കേള്‍പ്പിക്കുന്നത് അതിന്റെ ജീവനക്കാര്‍ തന്നെയാണെന്നും പൊതുസമൂഹത്തിന്റെ വിശ്വാസ്യതയില്ലാതെ ഒരു യൂണിയനും നിലനില്‍പില്ലെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. കോര്‍പറേഷന്റെ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്യത്തിന്റെ കൂടി പ്രശ്‌നമാണെന്നും എം ഡി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവേഴ്‌സ് യൂണിയന്റെ സമ്മേളനത്തില്‍ യൂണിയന്‍ നേതാക്കളെ വേദിയിലിരുത്തിയായിരുന്നു എം ഡിയുടെ വിമര്‍ശം. 80000 ലധികം പേരുടെയും അവരുടെയും കുടുംബത്തിന്റെയും ജീവിതമാര്‍ഗമാണ് കെഎസ്ആര്‍ടിസിയുടെ 5000 ബസുകള്‍. അതിലുപരി ഒരു നാടിന്റെ വളര്‍ച്ചയിലെ നിര്‍ണായക ഘടകവുമാണെന്ന് എംഡി എ ഹേമചന്ദ്രന്‍ പറഞ്ഞു. അതിന് കളങ്കമാവുന്നത് ജീവനക്കാര്‍ തന്നെയാണ്. യൂണിയനുകളുടെ ശക്തിയിലല്ല കാര്യം, ജനങ്ങളുടെ വിശ്വാസത്തിലാണ്. വിമര്‍ശങ്ങളെ പോസിറ്റീവായി കാണണമെന്ന അഭ്യര്‍ഥനയോടെയാണ് എം ഡി പ്രസംഗം അവസാനിപ്പിച്ചത്.
Adjust Story Font
16