Quantcast

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിനെതിരെ വീണ്ടും കൊല്ലം കളക്ടര്‍

MediaOne Logo

admin

  • Published:

    8 May 2018 10:29 PM GMT

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിനെതിരെ വീണ്ടും കൊല്ലം കളക്ടര്‍
X

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിനെതിരെ വീണ്ടും കൊല്ലം കളക്ടര്‍

നിരോധന ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കേന്ദ്രകമ്മീഷന് മൊഴി നല്‍കി. അനുമതി നല്‍കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്ന കമ്മീഷണര്‍ പി പ്രകാശും കമ്മീഷനെ അറിയിച്ചു. 

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിനെതിരെ വീണ്ടും കൊല്ലം കളകടര്‍. നിരോധന ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കേന്ദ്രകമ്മീഷന് മൊഴി നല്‍കി. അനുമതി നല്‍കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്ന കമ്മീഷണര്‍ പി പ്രകാശും കമ്മീഷനെ അറിയിച്ചു.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിനെതിരായ നിലപാടാണ് ആദ്യഘട്ടം മുതല്‍ തന്നെ കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ സ്വീകരിച്ചു വന്നിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കേന്ദ്രകമ്മീഷനു മുന്നിലും കളക്ടര്‍ തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു. വെടിക്കെട്ടിന് താന്‍ നിരാോധനം ഏര്‍പ്പെടുത്തിയിരുന്നെന്നും എന്നാല്‍ ഇത് നടപ്പാക്കാന്‍ പൊലീസ് വീഴ്ച്ച വരുത്തിയെന്നും കളക്ടര്‍ കമ്മീഷനെ അറിയിച്ചു. മൊഴി നല്‍കി പുറത്തെത്തിയ കളക്ടറോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തിയതാണെന്നായിരുന്നു മറുപടി.

വെടിക്കെട്ടിന് അനുമതി നല്‍കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്ന് കമ്മീഷണര്‍ പി പ്രകാശ് മൊഴിനല്‍കി. സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. അപകടം സംഭവിച്ചതിനാല്‍ തനിക്ക് കമ്മീഷന് മുന്നിലെത്താനാകില്ലെന്ന് മുന്‍ എംപി പീതാംബരകുറുപ്പും ആഭിഭാഷകന്‍ മുഖേന കമ്മീഷനെ അറിയിച്ചു.

വെടിക്കെട്ടപകടത്തില്‍ ആരോപണ വിധേയരായ മുന്‍ കൊല്ലം എഡിഎം ഷാനവാസ്, ചാത്തന്നൂര്‍ എസിപി ആയിരുന്ന സന്തോഷ് കുമാര്‍ എന്നിവരും കമ്മീഷന് മൊഴി നല്‍കാനെത്തി. പാറമേക്കാവ് തിരുവമ്പാടി, കുറ്റിയങ്കാവ് തുടങ്ങി സംസ്ഥാനത്തെ പ്രശസ്തമായ വെടിക്കെട്ട് നടത്തുന്ന എല്ലാ ക്ഷേത്രങ്ങളിലെയും ഭാരവാഹികളെ ഡോ . എകെ യാദവ് അധ്യക്ഷനായ കമ്മീഷന്‍ വിളിച്ച് വരുത്തി മൊഴി എടുത്തു.

TAGS :

Next Story