Quantcast

വിശാലിന്റെ ഹൃദയം ഇനി സന്ധ്യയില്‍ തുടിക്കും

MediaOne Logo

Subin

  • Published:

    9 May 2018 8:39 AM GMT

വിശാലിന്റെ ഹൃദയം ഇനി സന്ധ്യയില്‍ തുടിക്കും
X

വിശാലിന്റെ ഹൃദയം ഇനി സന്ധ്യയില്‍ തുടിക്കും

കാറപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച വിശാലിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചു.

കാറപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച വിശാലിന്റെ ഹൃദയം ഇനി തൃശൂര്‍ കാളത്തോട് സ്വദേശിയായ സന്ധ്യയില്‍ തുടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സന്ധ്യയുടെ ആരോഗ്യനില സുരക്ഷിതമാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.

ഇന്ന് ഉച്ച കഴിഞ്ഞാണ് നേവിയുടെ ഡോര്‍നിയര്‍ എയര്‍ക്രാഫ്റ്റില്‍ ഹൃദയം കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹൃദയം നേവിയുടെ ഡോര്‍നിയര്‍ എയര്‍ക്രാഫ്റ്റില്‍ കൊച്ചിയിലെത്തിച്ചത്. തൃശൂര്‍ കാളത്തോട് സ്വദേശിയായ സന്ധ്യക്കാണ് വിശാലിന്റെ ഹൃദയം മാറ്റിവെക്കുന്നത്. രാവിലെ 9.30യ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്ക് ശേഷം പന്ത്രണ്ട് മണിയോടെ ഹൃദയവുമായി എറണാകുളത്തേക്ക് പുറപ്പെട്ടു. ഉച്ചക്ക് 12.55 ഓടെ കൊച്ചി നേവല്‍ ബേസിലെത്തിച്ച ഹൃദയം ഉടന്‍ തന്നെ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജോസ് ചാക്കോ, ജേക്കബ് എബ്രഹാം, ജോ ജോസഫ്, മനോരസ് മാത്യു എന്നിവരുള്‍പ്പെടുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ എംപി പി രാജീവിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഹൃദയം എയര്‍ക്രാഫ്റ്റില്‍ നേവല്‍ ബേസിലെത്തിച്ചത്. വിശാലിന്റെ കരള്‍ തിരുവനന്തപുരം കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കും വൃക്കകള്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് ദാനം ചെയ്തു.

TAGS :

Next Story