നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കാര്യക്ഷമമല്ല: ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കാര്യക്ഷമമല്ല: ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കാര്യക്ഷമമാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കാര്യക്ഷമമെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണഘട്ടത്തില്‍ മാധ്യങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഒരു പ്രതിയെ പിടികൂടുമ്പോള്‍ തന്നെ അയാളുടെ മൊഴിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയാല്‍ മറ്റ് പ്രതികള്‍ അത് ആവർത്തിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ അന്വേഷണം കാര്യക്ഷമമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.
അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് തടയണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണ വിധേയരായ പ്രമുഖർക്കെതിരെ അന്വേഷണം നടത്തിയില്ലെന്നും ആരോപിച്ച് പൊതുപ്രവർത്തകയായ മഹിജ നല്‍കിയ ഹരജിയിലാണ് കോടതി പരാമർശം. ഹരജിയിയില്‍ പ്രസക്തമായ തെളിവുകളില്ലാത്തതിനാല്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
Adjust Story Font
16