വംശീയവാദിയായ ട്രംപിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കണം: ജമാഅത്തെ ഇസ്‍ലാമി അമീര്‍
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുക വഴി തന്‍റെ വംശീയ അജണ്ടയാണ് ട്രംപ് പ്രഖ്യാപിച്ചതെന്ന് എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
വംശീയവാദിയായ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ്. ഈ വിഷയത്തില്‍ ചരിത്രപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുക വഴി തന്‍റെ വംശീയ അജണ്ടയാണ് ട്രംപ് പ്രഖ്യാപിച്ചതെന്ന് എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഫലസ്തീന്‍ പ്രശ്നത്തിന് പിറകിലെ ഒളിയജണ്ടകള്‍ തിരിച്ചറിയാന്‍ ഇസ്‍ലാമിക ലോകം ഇനിയെങ്കിലും തയ്യാറാകണമെന്ന് ടി എ അഹ്മദ് കബീര്‍ എംഎല്‍എ പറഞ്ഞു.
മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ്, ഡോ. അബ്ദുസ്സലാം വാണിയമ്പലം തുടങ്ങിയവരും പങ്കെടുത്തു.
Adjust Story Font
16