കേരളം ഡിജിറ്റല്‍ അസംബ്ലിയിലേക്ക്; എംഎല്‍എമാരുടെ സാങ്കേതിക പരിജ്ഞാനമില്ലായ്മ പരിമിതിയെന്ന് സ്പീക്കര്‍
കേരളം ഡിജിറ്റല്‍ അസംബ്ലിയിലേക്ക്; എംഎല്‍എമാരുടെ സാങ്കേതിക പരിജ്ഞാനമില്ലായ്മ പരിമിതിയെന്ന് സ്പീക്കര്‍
ഡിജിറ്റല്‍ അസംബ്ലിയാക്കുന്നതിനായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു.
ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടും ചുരുക്കം ചിലരേ ഇത് വിനിയോഗിക്കുന്നുള്ളുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരള നിയമസഭ ഡിജിറ്റല്‍ അസംബ്ലിയാക്കുമ്പോള്‍ അംഗങ്ങളുടെ സാങ്കേതിക പരിജ്ഞാനമില്ലായ്മ ഒരു പരിമിതിയാണെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഡിജിറ്റല്‍ അസംബ്ലിയാക്കുന്നതിനായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു.
കേരള നിയമസഭയെ രാജ്യത്തെ ആദ്യത്തെ പേപ്പര്‍ രഹിത നിയമസഭയാക്കുകയെന്നത് ലക്ഷ്യമിട്ടാണ് എല്ലാ നടപടികളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നത്. അതേസമയം അംഗങ്ങളുടെ സാങ്കേതിക പരിജ്ഞാനമില്ലായ്മ പരിമിതിയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുറന്ന് സമ്മതിച്ചു. നിലവില്‍ ചോദ്യങ്ങള്‍ ഡിജിറ്റല്‍ മാതൃകയില്‍ നല്‍കാനുള്ള സൌകര്യമുണ്ടായിട്ടും 10ഓ 15ഓ അംഗങ്ങള്‍ മാത്രമേയിത് ഉപയോഗിക്കുന്നുള്ളൂ.
പരിശീലനം നല്‍കിയിട്ട് പോലും വലിയ പുരോഗതി ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്കുണ്ടായില്ല. ഡിജിറ്റല്‍ സഭയാക്കുന്നത് ആരുടേയും ജോലി കളയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. കേന്ദ്രത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 40 കോടിയാണ് പദ്ധതിക്കായി കേന്ദ്രത്തിന്‍റെ ഫണ്ട് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16