പുറ്റിങ്ങല്‍ ദുരന്തം: ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
പുറ്റിങ്ങല്‍ ദുരന്തം: ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
ദുരന്തം മുന്‍കൂട്ടി അറിയാന്‍ നടപടിയെടുക്കാത്തതിന് ദുരന്ത നിവാരണ സേനയെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
പുറ്റിങ്ങല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഇതിനായി വേണമെങ്കില്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കാം. ദുരന്തം മുന്‍കൂട്ടി അറിയാന്‍ നടപടിയെടുക്കാത്തതിന് ദുരന്ത നിവാരണ സേനയെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
പുറ്റിങ്ങല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരം നല്‍കണം. ആവശ്യമെങ്കില്‍ പ്രതികളില്‍ നിന്ന് തുക ഈടാക്കാമെന്നും കോടതി പറഞ്ഞു. കൊടിയുടെ നിറം നോക്കിയാവരുത് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. വെടിക്കെട്ടിന് നിരോധിത സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഡയറക്ടര്‍ ഓഫ് എക്സ്‍പ്ലോസിവ്സ് അറിയിക്കണം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
Adjust Story Font
16