Quantcast

കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ബോംബ് സ്ഫോടനം

MediaOne Logo

Khasida

  • Published:

    11 May 2018 1:28 AM IST

കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ബോംബ് സ്ഫോടനം
X

കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ബോംബ് സ്ഫോടനം

വിദ്യാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ബോംബ് സ്ഫോടനം. വിദ്യാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാനൂര്‍ കിഴക്കുവയലില്‍ കളിക്കുന്നതിനിടയില്‍ ബോംബ് പൊട്ടിത്തെറിച്ചാണ് പതിനൊന്ന് വയസുകാരന്‍ ദേവനന്ദുവിന് പരിക്കേറ്റത്. തൊട്ടടുത്തുള്ള അടച്ചിട്ട വീടിന്റെ പുകക്കുഴലില്‍ സൂക്ഷിച്ച പൊതി അഴിച്ചുനോക്കിയപ്പോഴാണ് സ്ഫോടനമുണ്ടായത്. ആറാംക്ലാസ് വിദ്യാര്‍ഥിയാണ് ദേവനന്ദു. കിഴക്കുവയല്‍ സ്വദേശി നിള്ളങ്ങല്‍ ചന്ദ്രന്റെ മകനാണ്.

ഇരിട്ടി കാക്കയങ്ങാട് തോട്ടത്തില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് സ്ഥലമുടമ അബ്ദുള്‍ റസാഖിന് പരിക്കേറ്റത്. റബ്ബര്‍ തോട്ടത്തില്‍ യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ഗു രുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ഏ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story