Quantcast

വിജയിച്ചെന്ന ആശ്വാസത്തില്‍ മുഖ്യന്‍; തഴയപ്പെട്ടില്ലെന്ന് സുധീരന്‍

MediaOne Logo

admin

  • Published:

    10 May 2018 8:45 PM GMT

വിജയിച്ചെന്ന ആശ്വാസത്തില്‍ മുഖ്യന്‍; തഴയപ്പെട്ടില്ലെന്ന് സുധീരന്‍
X

വിജയിച്ചെന്ന ആശ്വാസത്തില്‍ മുഖ്യന്‍; തഴയപ്പെട്ടില്ലെന്ന് സുധീരന്‍

രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ആശ്വസിക്കാന്‍ വകയുണ്ടെന്ന് വിലയിരുത്തല്‍.

രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ആശ്വസിക്കാന്‍ വകയുണ്ടെന്ന് വിലയിരുത്തല്‍. തന്റെ വാദങ്ങള്‍ വിജയിച്ചെന്ന വാദം മുഖ്യമന്ത്രിക്കും പൂര്‍ണമായി തഴയപ്പെട്ടില്ലെന്ന വാദം വി എം സുധീരനും ഉയര്‍ത്താം. ഐ ഗ്രൂപ്പും സീറ്റുകള്‍ നേടിയെടുത്തെന്ന അവകാശവാദത്തിലാണ്.

സുധീരന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടവരായ ആരോപണ വിധേയരും നിരന്തരം മത്സരിക്കുന്നവരും പട്ടികയില്‍ ഇടം പിടിച്ചത് മുഖ്യമന്ത്രിയുടെ വിജയമായി വിലയിരുത്തപ്പെടും. അതേ സമയം ബെന്നി ബെഹനാന്‍ ഒഴിവായത് മുഖ്യമന്ത്രിക്ക് തിരിച്ചടിയുമാണ്.

അവസാന നിമിഷം വരെ പിടിച്ചു നിന്നെങ്കിലും തന്റെ വാദങ്ങള്‍ പൂര്‍ണമായി അംഗീകരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നത് സുധീരന് തിരിച്ചടിയാണ്. അതേ സമയം ഗ്രൂപ്പ് മാനേജരെ തന്നെ ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ സുധീരന്‍ പക്ഷം ആശ്വാസം കൊള്ളുന്നു. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം ഒരു നിരക്ക് സ്ഥാനാര്‍ഥിത്വം നല്‍കാനായതും വിജയമായി സുധീരന്‍ പക്ഷം വിലയിരുത്തുന്നു

കെ പി അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ലിസ്റ്റില്‍ ഇടംപിടിക്കാത്തത് സുധീരന്‍ പക്ഷത്തിന് ക്ഷീണം തന്നെയാണ്. തര്‍ക്കത്തില്‍ കക്ഷിചേരാതെ തന്നെ തന്റെ പക്ഷക്കാര്‍ക്ക് സീറ്റു വാങ്ങി നല്‍കാന്‍ കഴിഞ്ഞെന്ന വിലിയിരുത്തലാണ് രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനുമുള്ളത്. ഇനി പരസ്യമായ തര്‍ക്കങ്ങള്‍ക്ക് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പോകാന്‍ ഇടയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന് അനുസരിച്ച് പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ തുടരുമെന്ന് തീര്‍ച്ചയാണ്.

TAGS :

Next Story