Quantcast

മുതലമട ആദിവാസി കുടുംബങ്ങള്‍ സമരത്തിനൊരുങ്ങുന്നു

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 7:21 PM GMT

റോഡ്, വീട്, ശൌചാലയങ്ങള്‍ എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ക്കു വേണ്ടിയാണ് കുണ്ടിലക്കുളമ്പിലെ 80 ആദിവാസി കുടുംബങ്ങള്‍ സമരത്തിനൊരുങ്ങുന്നത്.

പാലക്കാട് മുതലമടയിലെ ആദിവാസി കുടുംബങ്ങള്‍ സമരത്തിനൊരുങ്ങുന്നു. റോഡ്, വീട്, ശൌചാലയങ്ങള്‍ എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ക്കു വേണ്ടിയാണ് കുണ്ടിലക്കുളമ്പിലെ 80 ആദിവാസി കുടുംബങ്ങള്‍ സമരത്തിനൊരുങ്ങുന്നത്.

മുതലമട ചുള്ളിയാര്‍ ഡാമിനടുത്തുള്ള കുണ്ടിലകുളമ്പില്‍ മൂന്ന് ആദിവാസി കോളനികളാണുള്ളത്. 60 വീടുകളിലായി 80 ആദിവാസി കുടുംബങ്ങള്‍ ജീവിക്കുന്ന ഇവിടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങളില്ല. റേഷന്‍ കാര്‍ഡ് പോലുമില്ലാത്ത നിരവധി കുടുംബങ്ങളുണ്ടിവിടെ. മഴക്കാലത്തു പോലും കുടിവെള്ളവുമില്ല. ശൌചാലയങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെയടക്കം നിരവധി പദ്ധതികളുണ്ടായിട്ടും അതൊന്നും ഈ കോളനികളിലെത്തിയിട്ടില്ല. പൊളിഞ്ഞു വീഴാറായ വീടുകളാണെല്ലാം . ഒരു പൊതുവഴിപോലും അധികൃതര്‍ നല്‍കിയിട്ടില്ല. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിലുള്ള സ്ഥലങ്ങളിലൂടെയാണ് ഇവര്‍ വഴിനടക്കുന്നത്. മുതലമടയിലെ ആദിവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു. യോഗ തീരുമാനങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് കോളനിവാസികള്‍ സമരത്തിനൊരുങ്ങുന്നത്.

TAGS :

Next Story