Quantcast

മന്ത്രിപദവിക്കുശേഷം വിവാദങ്ങളൊഴിയാതെ ഇ പി ജയരാജന്‍

MediaOne Logo

Khasida

  • Published:

    11 May 2018 5:44 PM GMT

മന്ത്രിപദവിക്കുശേഷം വിവാദങ്ങളൊഴിയാതെ ഇ പി ജയരാജന്‍
X

മന്ത്രിപദവിക്കുശേഷം വിവാദങ്ങളൊഴിയാതെ ഇ പി ജയരാജന്‍

ബോക്സിങ് ഇതിഹാസം മുഹമ്മദലി മരണ വാര്‍ത്തയോടുള്ള ഇ പി യുടെ ചാനല്‍ പ്രതികരണം ഏറെ വിവാദമുണ്ടാക്കിയിരുന്നു.

പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടരുകയായിരുന്നു ഇ പി ജയരാജനെ. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റായിരുന്ന അഞ്ജുബേബി ജോര്‍ജ് വിവാദം മുഹമ്മദലിയെക്കുറിച്ച പരാമര്‍ശം തുടങ്ങിയ ആദ്യ സമയങ്ങളില്‍ തന്നെ വന്നു.

സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റായിരുന്ന അഞ്ജുബോബി ജോര്‍ജിനോട് മോശമായി പെരുമാറിയെന്നായിരുന്നു ആദ്യം ഇ പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണം. ഒരു പത്രത്തില്‍ വന്ന വാര്‍ത്ത മറ്റു മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിശദീകരണവുമായി ഇ പി രംഗത്തെത്തി. മുഖ്യമന്ത്രി പിന്തുണയുമായി എത്തിയതായിരുന്നു അന്നത്തെ പ്രത്യേകത. അഞ്ജു നടത്തിയ ബന്ധു നിയമനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നിരത്തിയ ന്യായമെന്നത് ഇന്ന് യാദൃശ്ചികതയായി മാറുകയാണ്.

ബോക്സിങ് ഇതിഹാസം മുഹമ്മദലി മരണ വാര്‍ത്തയോടുള്ള ഇ പി യുടെ ചാനല്‍ പ്രതികരണം ഏറെ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ന്നുണ്ടായ സോഷ്യല്‍ മീഡിയ പരിഹാസങ്ങള്‍ ഈയടുത്തകാലത്തും തുടര്‍ന്നിരുന്നു. ആക്ഷേപഹാസ്യ പരിപാടികളിലെ സ്ഥിരം താരം കൂടിയായിരുന്നു മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജന്‍.

TAGS :

Next Story