അധിക സീറ്റില്‍ പിടിവിടാതെ കോണ്‍ഗ്രസും മാണി വിഭാഗവും
അധിക സീറ്റില്‍ പിടിവിടാതെ കോണ്‍ഗ്രസും മാണി വിഭാഗവും
കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി കോണ്‍ഗ്രസ് നടത്തിയ സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല. അധിക സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്‍ കേരള കോണ്‍ഗ്രസിനെ അറിയിച്ചു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി കോണ്‍ഗ്രസ് നടത്തിയ സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല. അധിക സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്‍ കേരള കോണ്‍ഗ്രസിനെ അറിയിച്ചു. എന്നാല്‍ അധിക സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മാണി ഗ്രൂപ്പും നിലപാടെടുത്തു. ഇതേത്തുടര്‍ന്നാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന യുഡിഎഫ് യോഗം 4 മണിയിലേക്ക് മാറ്റി.
സീറ്റ് വിഭജന ചര്‍ച്ചകള്‍ 15 ഓടെ പൂര്‍ത്തിയാക്കാമെന്നാണ് യുഡിഎഫ് തീരുമാനിച്ചിരുന്നെങ്കിലും എല്‍ഡിഎഫിലെ ചര്‍ച്ചകള്‍ നീണ്ടതോടെ യുഡിഎഫും വേഗം കുറച്ചു. സിഎംപി യുമായി മാത്രമാണ് അന്തിമ ധാരണയിലെത്തിയത്. മുസ്‍ലിം ലീഗുമായി 4 സീറ്റുകളില്‍ മാത്രമാണ് ഇനി ധാരണയാകാനുള്ളത്. അത് വേഗത്തിലാക്കാന്‍ ലീഗിനും ധൃതിയില്ല. ഇന്ന് കേരള കോണ്‍ഗ്രസ് മാണിയുമായായിരുന്നു ആദ്യ ചര്‍ച്ച. രാവിലെ 10 ന് ക്ലിഫ് ഹൌസില്‍ നടന്ന ചര്‍ച്ചയില്‍ അധിക സീറ്റെന്ന തങ്ങളുടെ അവകാശവാദത്തില്‍ നിന്ന് പിന്നാക്കം പോവില്ലെന്ന നിലപാടില്‍ മാണി വിഭാഗം ഉറച്ചുനിന്നു. പുതിയ ഫോര്‍മുലകളും ഉയര്‍ന്നു വന്നിട്ടില്ല.
ആര്‍എസ്‍പിയുമായി രണ്ട് സീറ്റിന്റെ കാര്യത്തിലേ ധാരണ എത്തേണ്ടതുള്ളൂ. അരുവിക്കരക്ക് പകരമുള്ള സീറ്റ്, മലബാര്‍ മേഖലയില്‍ ഒരു സീറ്റ്. അവരുമായി ഇന്ന് ഒരു പക്ഷെ ധാരണയിലെത്തിയേക്കും. ജെഡിയുവിന് മത്സര സാധ്യതയുള്ള ഒരു സീറ്റ് വെച്ചുമാറാമെന്ന കാര്യത്തില്‍ ഏകദേശ ധാരണയെത്തിയിട്ടുണ്ട്. ജേക്കബ് വിഭാഗത്തിന് അങ്കമാലിക്ക് പകരം സീറ്റു നല്‍കാനുള്ള ചര്‍ച്ചകളാണ് യുഡിഎഫില്‍ നല്‍കുന്നത്. വൈകിട്ട് 5 നാണ് കെപിസിസി യുടെ തെരഞ്ഞെടുപ്പ് കമ്മറ്റി.
Adjust Story Font
16