Quantcast

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ നിയമനത്തട്ടിപ്പ്

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 9:14 PM GMT

നൂറിലധികം പേര് സമര്‍പ്പിച്ചത് വ്യാജരേഖകള്‍. നിയമനങ്ങള്‍ക്കായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നുണ്ടെന്ന് ആരോപണം.

പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ നിയമനങ്ങള്‍ക്ക് പിന്നില്‍ വന്‍ തട്ടിപ്പ് . വര്‍ക്കര്‍ തസ്തികയില്‍ ജോലി നേടിയ നൂറിലധികം പേര്‍ ഹാജരാക്കിയത് വ്യാജരേഖകളെന്ന് മീഡിയ വണ്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു . നിയമനങ്ങള്‍ക്കായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു മീഡിയവണ്‍ നടത്തിയ അന്വേഷണം .

അഭിമുഖവും കായിക ക്ഷമതാ പരീക്ഷയും ഇവ രണ്ടിലും വിജയം നേടുന്നവര്‍ക്കാണ് ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ വര്‍ക്കര്‍ തസ്തികയില്‍ ജോലി ലഭിക്കാറുള്ളത് . ഈ കടമ്പ കടക്കുവാന്‍ എന്തിനാണ് ലക്ഷങ്ങള്‍ കോഴ നല്‍കുന്നത് .ഇക്കാര്യത്തെ കുറിച്ചായിരുന്നു ഞങ്ങളുടെ ആദ്യത്തെ അന്വേഷണം .ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിയമനം നേടിയവര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനായി ഞങ്ങള്‍ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ചു . തുടര്‍ന്ന് ബന്ധപ്പെട്ട സ്കൂളുകളെ സര്‍ട്ടിഫിക്കറ്റുകളുമായി സമീപിച്ചു . ഇതിനു പുറമെ ജോലി നേടുവാന്‍ വേണ്ടി നിരവധി പേര്‍ ജനനത്തീയതി തിരുത്തിയതായും ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി .

TAGS :

Next Story